PSC Buddy
Category No: 588/2022

നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ബോളജി — NON VOCATIONAL TEACHER (JUNIOR) - BIOLOGY

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണു.

Notification Details & Specifications

Category No
588/2022
Official PDF Document
Gazette Date
-
Last Date
2023-02-01
Department
കേരള വൊക്കേഷണൽ ഹയർ സെക്കൻറി വിദ്യാഭ്യാസം
Name of Post
നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ബോളജി
Scale of pay
₹ 45600 - 95600/-
Number of vacancies
01 (ഒന്ന് )
Method of appointment
നേരിട്ടുള്ള നിയമനം
Age Limit
(23-40). ഉദ്യോഗാർത്ഥികൾ 02.01.1982-നും 01.01.1999-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). മറ്റ് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തി-ലുളവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കുന്നതാണ്. (വയസ്സിളവിനെ സംബന്ധിച്ച വ്യവസ്ഥകൾക്ക് പൊതു വ്യവസ്ഥകളുടെ (part II) രണ്ടാം ഖണ്ഡിക നോക്കുക)
Qualifications
1) കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാലയിൽ നിന്നും 50% മാർക്കിൽ കുറയാതെ സുവോളജി/ബോട്ടണി എന്ന വിഷയത്തിൽ നേടിയ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ തത്തുലയമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം. കുറിപ്പ്: എസ്.സി./എസ്.റ്റി, ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ എന്നിവർക്ക് 13.11.2015 തീയതിയിലെ G.O.(Ms).No.288/15/Gl.Edn. നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ബിരുദാനന്തര ബിരുദത്തിന് 5% മാർക്കിളവ് അനുവദിക്കുന്നതാണ് . 2) i ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാലയിൽ നിന്നും റഗുലർ പഠനത്തിനുശേഷം നേടിയ ബി.എഡ്. ബിരുദമോ അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാല ബന്ധപ്പെട്ട വിഷയത്തിന് തത്തുലയമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം. ii ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ്. ബിരുദം നേടിയவர்களின் അഭാവത്തിൽ കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാലയുടെ ആക്റ്റുകളിലും സ്റ്റാറ്റ്യൂക്കുകളിലും നിർദ്ദേശിച്ചിട്ടുള്ള പ്രകാരം ബന്ധപ്പെട്ട ഫാക്കൽറ്റിയിൽ ബി.എഡ്. ബിരുദം നേടിയിരിക്കണം. iii മുകളിൽ ഇനം (i) ലും, (ii) ലും സൂചിപ്പിച്ചിട്ടുള്ള ബി.എഡ്. യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാലയിൽ നിന്നും റഗുലർ പഠനം മുഖേന ഏതെങ്കിലും ഒരു വിഷയത്തിലുള്ള ബി. എഡ്. ബിരുദം അഥവാ തത്തുലയമായി കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാല അംഗീകരിച്ച യോഗ്യത നേടിയിരിക്കണം. iv B.Ed. ഡിഗ്രി യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയതും സ്റ്റേറ്റ് എലിജിബിളിറ്റി ടെസ്റ്റ് (സെറ്റ്) പാസായതുമായ ഉദ്യോഗാർത്ഥികളെ പരിഗണിക്കുന്നതാണ്. പി.എച്ച്.ഡി./ എം.ഫിൽ. നേടിയതോ, ജൂനിയർ റിസർച്ച് ഫെലോഷിപ്പ്/ നാഷണൽ എലിജിബിളിറ്റി ടെസ്റ്റ് പാസായതോ ആയ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്. മേൽ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്ന അദ്ധ്യാപകർ സർവീസിൽ പ്രവേശിച്ച തീയതി മുതൽ 5 വർഷത്തിനകം അവരുടെ സ്വന്തം ചെലവിൽ B.Ed. ഡിഗ്രി കരസ്ഥമാക്കേണ്ടതാണ്. v ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാല അംഗീകരിച്ച എം.എഡ്. യോഗ്യത റഗുലർ പഠനത്തിലൂടെ നേടിയ ഉദ്യോഗാർത്ഥികളെ ബി.എഡ്. യോഗ്യതയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 3) കേരള സർക്കാർ നേരിട്ടോ കേരള സർക്കാർ അധികാരപ്പെടുത്തിയ ഒരു ഏജൻസി മുഖേനയോ നോൺ വൊക്കേഷണൽ അദ്ധ്യാപക തസ്തികയ്ക്കായി നടത്തുന്ന സ്റ്റേറ്റ് എലിജിബിളിറ്റി ടെസ്റ്റ് (സെറ്റ്) പാസ്സായിരിക്കണം.
Notes
കുറിപ്പ് :- ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിൽ 4% ഒഴിവുകൾ 28.10.2022 തീയതിയിലെ G.O.(P)No.7/2022/SJD നമ്പർ സർക്കാർ ഉത്തരവിൽ പരാമർശിച്ചിട്ടുള പ്രകാരം ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്തിരിക്കുന്നു. https://www.keralapsc.gov.in/sites/default/files/inline-files/g_o__p__7_2022_sjd_dtd_28_10_2022.pdf