ജൂനിയർ ഇൻസ്ട്രക്ടർ (ടെക് നീഷയൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം) — KPSC Notification
കേരള സർക്കാർ സർവ്വീസിൽ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
ജൂനിയർ ഇൻസ്ട്രക്ടർ (ടെക് നീഷയൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം)
Scale of pay
₹ 37400-79000/-
Number of vacancies
17(പതിനേഴ് )
Method of appointment
നേരിട്ടുള്ള നിയമനം.
Age Limit
19-44. ഉദ്യോഗാർത്ഥികൾ 2.1.1977 നും 1.1.2002 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റു പിന്നാക്ക വിഭാഗങ്ങളിലുമുള്ളവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. (വയസ്സിളവിനെ സംബന്ധിച്ച വ്യവസ്ഥകൾക്ക് പാർട്ട് II പൊതുവ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക.)
Qualifications
1. എസ്.എസ്.എൽ.സി അഥവാ തത്തുലയമായ യോഗ്യത ഉണ്ടായിരിക്കണം.
2. (എ) അനുയോജ്യമായ ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം പ്രസ്തുത ട്രേഡിലുള്ള മൂന്നുവർഷത്തെ പരിചയവും.
അല്ലെങ്കിൽ
(ബി) അനുയോജ്യമായ ട്രേഡിലുള്ള നാഷണൽ അപ്രെന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം ഒരു വർഷത്തെ പരിചയവും.
അല്ലെങ്കിൽ
(സി) ഗവൺമെന്റ് അഥവാ ഗവൺമെന്റ് അംഗീകൃത പോളിടെക്നിക്കിൽ നിന്നും അനുയോജ്യമായ എഞ്ചിനീയറിംഗ് ശോഖയിൽ നേടിയ ഡിപ്ലോമ അല്ലെങ്കിൽ തത്തുലയ യോഗ്യത.