PSC Buddy
Category No: 554/2021Notification No: 554/2021

ഡ്രാഫ്റ്റ് സ്മാൻ ഗ്രേഡ് I/ ടൗൺ പ്ലാനിംഗ് സർവേയർ ഗ്രേഡ് I — Draftsman Grade I/ Town Planning Surveyor Grade I

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതിപ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത് .

Notification Details & Specifications

Category No
554/2021
Official PDF Document
Gazette Date
-
Last Date
2022-01-05
Department
ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് വകുപ്പ്
Name of Post
ഡ്രാഫ്റ്റ് സ്മാൻ ഗ്രേഡ് I/ ടൗൺ പ്ലാനിംഗ് സർവേയർ ഗ്രേഡ് I
Scale of pay
₹ 37400-79000/-
Number of vacancies
06 (ആറ് )
Method of appointment
നേരിട്ടുള്ള നിയമനം
Age Limit
18-36, ഉദ്യോഗാർത്ഥികള്‍ 01/01/1985 നും 02/01/2003 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ). പട്ടികജാതി/ പട്ടികവർഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുവദനീയമായ വയസ്സിളവ് നല്‍കുന്നതാണ് . *(വയസ്സിളവിനെ സംബന്ധിച്ച വ്യവസ്ഥകള്‍ക്ക് ഗസറ്റ് വിജ്ഞാപനത്തിലെ പാർട്ട് 2-വില്‍ പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക)
Qualifications
സിവില്‍ എഞ്ചിനീയറിംഗിലോ ആർക്കിടെക്ചർ എഞ്ചിനീയറിംഗിലോ ലഭിച്ച ഡിപ്ലോമ അലങ്കില്‍ തത്തുലയമായി സർക്കാർ അംഗീകരിച്ചിട്ടുള്ള മറ്റെതങ്കിലും യോഗ്യത .
Notes
കുറിപ്പ്:-1) KS&SSR Part II Rule 10(a) ii ബാധകമാണ് . 2)വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുലയത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികള്‍ ടി യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കുകയുള്ളൂ. 3) ഉദ്യോഗാർത്ഥികള്‍ അപേക്ഷയില്‍ ശരിയായ ജാതി /സമുദായം ആവശ്യപ്പെടുകയും അത് എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയതില്‍ നിന്ന് വ്യത്യസ്തമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നോൺക്രീമിലെയർ/ജാതി സർട്ടിഫിക്കറ്റിനൊപ്പം ജാതി/സമുദായം വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധനാസമയത്ത് ഹാജരാക്കേണ്ടതാണ്. പ്രൊബേഷൻ ഈ ഉദ്യോഗത്തില്‍ നിയമിക്കപ്പെടുന്നയാള്‍ ഉദ്യോഗത്തില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ തുടർച്ചയായ മൂന്നുവർഷത്തിനുള്ളില്‍ രണ്ടു വർഷക്കാലം പ്രൊബേഷനിലായിരിക്കും. എ) ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ User -ID – യും Password -ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile – ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link – ലെ Apply now – ല്‍ മാത്രം click ചെയ്യേണ്ടതാണ്. Upload ചെയ്യുന്ന ഫോട്ടോ 31.12.2011 ന് ശേഷം എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അപ് ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ് ലോഡ് ചെയ്ത തീയതി മുതല്‍ 10 വർഷക്കാലത്തേക്ക് പ്രാബല്യമുണ്ടായിരിക്കും. ഫോട്ടോ സംബന്ധിച്ച് മറ്റ് നിബന്ധനകള്‍ക്കൊന്നും തന്നെ മാറ്റമില്ല. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. My Applications എന്ന Link – ല്‍ click ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.അപേക്ഷ സംബന്ധിച്ച് കമ്മിഷനുമായി തുടർന്നു നടത്തുന്ന കത്തിടപാടുകളില്‍ അപേക്ഷയുടെ Printout കൂടി സമർപ്പിക്കേണ്ടതാണ് Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതും ഉദ്യോഗാർത്ഥി യുടെ ചുമതലയാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിനു മുമ്പും തന്റെ Profile – ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്. കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User -ID പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. കമ്മീഷനു മുമ്പാകെ ഒരിക്കല്‍ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്. അവസാന തീയതിക്കുശേഷം അപേക്ഷയില്‍ മാറ്റംവരുത്തുവാനോ വിവരങ്ങള്‍ ഒഴിവാക്കുവാനോ കഴിയുകയില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകള്‍ വിജ്ഞാപന വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കാണുന്നപക്ഷം നിരുപാധികം നിരസിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകള്‍ കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാല്‍ മതിയാകും. അവസാന തീയതിക്ക് ശേഷം profile -ല്‍ ഉദ്യോഗാർഥികള്‍ സ്വയം വരുത്തുന്ന തിരുത്തലുകളും കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഓഫീസ് മുഖേന വരുത്തുന്ന തിരുത്തലുകളും അപേക്ഷയില്‍ വരുന്നതല്ല.കൂടാതെ തിരുത്തലുകള്‍ വരുത്തുന്ന തീയതി മുതലേ അവയ്ക്ക് പ്രാബല്യമുണ്ടായിരിക്കുകയുള്ളൂ. ബി) ഈ തെരഞ്ഞെടുപ്പിന് എഴുത്ത് / ഒ.എം.ആർ / ഓണ്‍ലൈൻ പരീക്ഷ നടത്തുകയാണെങ്കില്‍ പരീക്ഷ എഴുതുമെന്ന സ്ഥിരീകരണം (confirmation) അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈല്‍ വഴി നല്‍കേണ്ടതാണ്.അപ്രകാരം സ്ഥിരീകരണം നല്‍കുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം പരീക്ഷ തീയതി വരെയുള്ള അവസാനത്തെ 15 ദിനങ്ങളില്‍ ലഭ്യമാകുന്നതാണ്.നിശ്ചിത സമയത്തിനുള്ളില്‍ സ്ഥിരീകരണം നല്‍കാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകള്‍ നിരുപാധികം നിരസിയ്ക്കപ്പെടുന്നതാണ്.സ്ഥിരീകരണം നല്‍കേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെക്കുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട പരീക്ഷ ഉള്‍പ്പെടുന്ന പരീക്ഷാകലണ്ടറില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്. ഇത് സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും അതില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈല്‍ ഫോൺ നമ്പറിലും നല്‍കുന്നതാണ്. സി) വിദ്യാഭ്യാസം, പരിചയം തുടങ്ങി യോഗ്യത സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ച് അപേക്ഷ നല്‍കിയ ശേഷം Confirmation നല്‍കിയിട്ട് പരീക്ഷയ്ക്ക് ഹാജരാകുകയോ ഹാജരാകാതിരിക്കുകയോ ചെയ്യുന്ന ഉദ്യോഗാർത്ഥികള്‍ക്കെതിരെ KPSC Rules of Procedure, Rule 22 പ്രകാരം ഉചിതമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതാണ്. ഡി) ആധാർ കാർഡുള്ള ഉദ്യോഗാർത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ആധാർ കാർഡ് തിരിച്ചറിയല്‍ രേഖയായി നല്‍കേണ്ടതാണ്.