കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് കേരളത്തിലെ പട്ടികവർഗ്ഗം (എസ് ടി) സമുദായത്തിൽപ്പെട്ട യോഗ്യതയുള്ള വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികളിൽ നിന്നുമാത്രം 'ഒറ്റ തവണ രജിസ്ട്രേഷന' സംവിധാനം മുഖേന അപേക്ഷകൾ ക്ഷണിക്കുന്നു. ടി തസ്തികയ്ക്ക് 29.12.2018-ലെ ഗസറ്റിൽ പ്രസിദ്ധീകരിച്ച 357/2018 കാറ്റഗറി നമ്പരായുള്ള ഒന്നാം എൻ.സി.എ വിജ്ഞാപന പ്രകാരം കോട്ടയം ജില്ലയിലേക്ക് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളെ ലഭ്യമാകാത്തതിനാലുള്ള രണ്ടാം എൻ.സി.എ വിജ്ഞാപനമാണിത്.