ആർക്കിടെക്ച്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് III — ARCHITECTURAL DRAFTSMAN GRADE III
കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
18-36. ഉദ്യോഗാർത്ഥികൾ 02.01.1984 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കുന്നതാണ്. (വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകൾക്ക് പൊതു വ്യവസ്ഥകളിലെ പാർട്ട് II-ലെ രണ്ടാം ഖണ്ഡിക നോക്കുക.)
Qualifications
1. കേരള സർക്കാരിന്റെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ നൽകുന്ന ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻഷിപ്പ്സർട്ടിഫിക്കറ്റ്.(പരിശീലനത്തോടുകൂടിയ രണ്ട് വർഷത്തെ കോഴ്സ്)
അല്ലെങ്കിൽ
ന്യൂഡൽഹിയിലെ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയ്നിംഗ് (NCVT) നൽകുന്ന പരിശീലനത്തോടുകൂടിയ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഇൻ ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻഷിപ്പ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
2. ഓട്ടോ കാഡ് ലെവൽ 1, 2 എന്നിവയിലെ കമ്പ്യൂട്ടർ ഡ്രാഫ്റ്റിംഗിലെ പ്രാവീണ്യം അല്ലെങ്കിൽ കാലകാലങ്ങളിൽ കേരള സർക്കാർ തത്തുല്യമായി അറിയിച്ചിട്ടുള്ള ഏതെങ്കിലും സമാനമായ ആർക്കിടെക്ച്ചറൽ CAD സോഫ്റ്റ്‌വെയറിലുള പ്രാവീണ്യം.
3. രജിസ്റ്റർ ചെയ്ത ആർക്കിടെക്റ്റ് അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ഏതെങ്കിലും സിവില്‍ എഞ്ചിനീയറിംഗ് സ്ഥാപനത്തിന്റെ കീഴില്‍ ഒരു വർഷത്തെ കമ്പ്യൂട്ടർ എയ്ഡഡ് ബില്‍ഡിംഗ് ഡ്രാഫ്റ്റിംഗ് പരിചയം.
Notes
കുറിപ്പ്:- തെരഞ്ഞെടുപ്പ് സമയത്ത് പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന പ്രാക്ടിക്കൽ ടെസ്റ്റിൽ കമ്പ്യൂട്ടർ ഡ്രാഫ്റ്റിംഗിലെ പ്രാവീണ്യം തെളിയിക്കേണ്ടതാണ്.
കുറിപ്പ് :
1. KS & SSR പാർട്ട് II റൂള്‍ 10 (a) (ii) ബാധകമാണ് .
2. വിജ്ഞാപനപ്രകാരമുള്ള യോഗ്യതകളുടെ തത്തുല്യ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കപ്പെടുകയുള്ളു.
3. ഉദ്യോഗാർത്ഥി അപേക്ഷയിൽ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എൽ.സി ബുക്കിൽ രേഖപ്പെടുത്തിയതിൽ നിന്ന് വ്യത്യാസമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നോണ്‍ ക്രീമിലെയർ/ ജാതി സർട്ടിഫിക്കറ്റിനോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണപരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്.
4. ഉദ്യോഗാർത്ഥികൾ പരിചയ യോഗ്യത തെളിയിക്കുന്നതിനായി താഴപ്പറയുന്ന മാതൃകയിൽ പരിചയ സർട്ടിഫിക്കറ്റ് വാങ്ങി പരിചയം സംബന്ധിച്ച വിശദാംശങ്ങൾ (സർട്ടിഫിക്കറ്റ് നമ്പർ, തീയതി, തസ്തികയുടെ പേര്, കാലയളവ്, നൽകിയ അധികാരിയുടെ പേര്, സ്ഥാപനത്തിന്റെ പേര് മുതലായവ) രേഖപ്പെടുത്തി പരിചയ സർട്ടിഫിക്കറ്റിന്റെ scanned image upload ചെയ്താൽ മാത്രമേ അപേക്ഷ സമർപ്പിക്കൽ സാധ്യമാകുകയുള്ളു. ഉദ്യോഗാർത്ഥികൾ പ്രസ്തുത സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.