PSC Buddy
Category No: 487/2022 – 490/2022Notification No: 487/2022 – 490/2022

ലൈബ്രറിയന ഗ്രേഡ്-IV — Librarian Grade-IV - Kerala Common Pool Library

കേരള സർക്കാർ സർവ്വീസില്‍ താഴപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
487/2022 – 490/2022
Official PDF Document
Gazette Date
-
Last Date
2023-01-04
Department
കേരള കോമണ്‍ല പൂള്‍ ലൈബ്രറി
Name of Post
ലൈബ്രറിയന ഗ്രേഡ്-IV
Scale of pay
₹ 31,100 – 66,800/-
Number of vacancies
6 (ആറ്)
Method of appointment
ക്രമ നമ്പർ I, II & III തസ്തികമാറ്റം വഴിയുള്ള നിയമനം. [കേരള സർക്കാരിന്റെ സബോർഡിനേറ്റ് സർവ്വീസിലെയാ ലാസ്റ്റ് ഗ്രേഡ് സർവ്വീസിലെയാ ഏതെങ്കിലും കാറ്റഗറിയിലുള്ള അപ്രൂവ്ഡ് പ്രൊബഷണർമാരിൽ നിന്നും] ക്രമ നമ്പർ IV നേരിട്ടുള്ള നിയമനം. കുറിപ്പ് :- (1) ആകെയുള്ള ഒഴിവുകൾ തസ്തികമാറ്റം വഴിയും നേരിട്ടുള്ള നിയമനം വഴിയും 1:2 എന്ന അനുപാതത്തിൽ നികത്തുന്നതാണ്. തസ്തികമാറ്റം വഴിയുള്ള നിയമനങ്ങൾക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ടി ഒഴിവുകളും നേരിട്ടുള്ള നിയമനം വഴി നികത്തുന്നതാണ്. (2) മൂന്ന് ഒഴിവുകൾ ഉള്ള ഒരു യൂണിറ്റിൽ റൊട്ടേഷൻ ക്രമം താഴെപ്പറയും പ്രകാരമാണ്. ഒന്നാമത്തെ ഒഴിവ് തസ്തികമാറ്റം മുഖേനയും 2-ഉം 3-ഉം ഒഴിവുകൾ നേരിട്ടുള്ള നിയമനം മുഖേനയും. (3) തസ്തികമാറ്റം വഴിയുള്ള ഒഴിവുകൾ ലൈബ്രറി സയൻസിൽ ഡിഗ്രി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർക്ക് 3:1:1 എന്ന അനുപാതത്തിൽ നൽകുന്നതായിരിക്കും.
Age Limit
(a) തസ്തികമാറ്റം വഴിയുള്ള നിയമനം 01.01.2022-ൽ 18 വയസ്സ് തിരിഞ്ഞിരിക്കേണ്ടതാണ്. ഉയർന്ന പ്രായപരിധി ബാധകമല്ല. (b) നേരിട്ടുള്ള നിയമനം. 18-36. ഉദ്യോഗാർത്ഥികൾ 02.01.1986-നു ശേഷം 01.01.2004-നു ശേഷം ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അനുശവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും.
Qualifications
(എ) തസ്തികമാറ്റം വഴിയുള്ള നിയമനം (കേരള സർക്കാരിന്റെ സബോർഡിനേറ്റ് സർവ്വീസിലോ ലാസ്റ്റ് ഗ്രേഡ് സർവ്വീസിലോ അപ്രൂവ്ഡ് പ്രൊബഷണർ ആയിരിക്കണം) I (487/2022): ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിലുമുള്ള ബിരുദവും. II (488/2022): എസ്.എസ്.എൽ.സി. യും ലൈബ്രറി സയൻസിലുമുള്ള ഡിപ്ലോമയും. III (489/2022): എസ്.എസ്.എൽ.സി. യും ലൈബ്രറി സയൻസിലുമുള്ള സർട്ടിഫിക്കറ്റും. (ബി) നേരിട്ടുള്ള നിയമനം I (490/2022): ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിലുമുള്ള ബിരുദവും. അല്ലെങ്കിൽ എസ്.എസ്.എൽ.സി. യും ലൈബ്രറി സയൻസിലുമുള്ള ഡിപ്ലോമയും. അല്ലെങ്കിൽ എസ്.എസ്.എൽ.സി. യും ലൈബ്രറി സയൻസിലുമുള്ള ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റും. കുറിപ്പ് :- (1) നേരിട്ടുള്ള നിയമനത്തിന് നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതകൾ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകളിൽ നിന്ന് റഗുലർ കോഴ്സ് പഠനത്തിലൂടെ നേടിയതോ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ തത്തുല്യമായി അംഗീകരിച്ചിട്ടുള്ളതോ ആയിരിക്കണം (2) KS&SSR, Rule 10 a(ii) of Part II ബാധകമാണ്. (3) നേരിട്ടുള്ള നിയമനത്തിനും, തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും അപേക്ഷിക്കുന്നവർ ഓരോന്നിനും പ്രത്യേകം പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. (4) തസ്തികമാറ്റം വഴിയുള്ള നിയമനങ്ങൾക്ക് സംവരണ ചട്ടങ്ങൾ ബാധകമല്ല. ഉദ്യോഗാർത്ഥിയുടെ നിയമന ശുപാർശ കർത്തവ്യമായും റാങ്ക് ലിസ്റ്റിലെ സീനിയോറിറ്റിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. (5) വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾക്ക് പുറമെ എക്സിക്യൂട്ടീവ് ഉത്തരവുകൾ/സ്റ്റാൻഡിങ് ഉത്തരവുകൾ മുഖേന നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തത്തുല്യമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും, നിർദ്ദിഷ്ട യോഗ്യത അടിസ്ഥാന യോഗ്യതയായിട്ടുള്ള ഉയർന്ന യോഗ്യതകളും സ്വീകരിക്കപ്പെടുന്നതാണ്. തത്തുല്യ യോഗ്യത/ഉയർന്ന യോഗ്യത സംബന്ധിച്ച സർക്കാർ ഉത്തരവുകൾ വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കപ്പെടുകയുള്ളു. (6) 17/07/1965- ലെ G.O(M.S)No.526/PD യിലെ വ്യവസ്ഥകൾ പ്രകാരം പാർലമെന്റ്/സംസ്ഥാന നിയമസഭകൾ പാസ്സാക്കിയ നിയമ പ്രകാരം സ്ഥാപിതമായിട്ടുള്ള UGC അംഗീകൃതം സർവ്വകലാശാലകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ നൽകുന്ന ഡിഗ്രികൾ, ഡിപ്ലോമകൾ ഇവ സർക്കാർ സർവ്വീസിലേക്കുള്ള നിയമനങ്ങൾക്ക് സ്വീകാര്യമാണ്. (7) ഉദ്യോഗാർത്ഥി അപേക്ഷയിൽ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എൽ.സി ബുക്കിൽ രേഖപ്പെടുത്തിയതിൽ നിന്ന് വ്യത്യാസമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നോൺ ക്രീമിലെയർ/ ജാതി സർട്ടിഫിക്കറ്റിനോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണപരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്. (8) സർക്കാർ സർവ്വീസിൽ സേവനം അനുഷ്ഠിച്ച് വരുന്ന ഉദ്യോഗാർത്ഥികൾ അവരുടെ സർവ്വീസിനെ സംബന്ധിക്കുന്ന വിവരങ്ങൾ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റ് അനുബന്ധമായി ചേർത്തിരിക്കുന്ന ഫോറത്തിന്റെ മാതൃകയിൽ പൂരിപ്പിച്ച് ബന്ധപ്പെട്ട অফিস മേധാവിയിൽ നിന്നും വാങ്ങി സൂക്ഷിക്കേണ്ടതും കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതുമാണ്.
Notes
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : 04.01.2023 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ