PSC Buddy
Category No: 467/2022 - 474/2022Notification No: 467/2022 -474/2022

ഫാർമസിസ്റ്റ് ഗ്രേഡ് II (ആയുർവ്വേദം) — ഒന്നാം എൻ.സി.എ വിജ്ഞാപനം - ഫാർമസിസ്റ്റ് ഗ്രേഡ് II (ആയുർവ്വേദം)

താഴെപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ താഴെ പറയുന്ന സംവരണ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രമായി അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.

Notification Details & Specifications

Category No
467/2022 - 474/2022
Official PDF Document
Gazette Date
-
Last Date
2022-12-14
Department
ഭാരതീയ ചികിത്സാ വകുപ്പ് / ഇൻഷുറനസ് മെഡിക്കൽ - സർവ്വീസസ്/ ആയുർവേദ കോളെജുകൾ
Name of Post
ഫാർമസിസ്റ്റ് ഗ്രേഡ് II (ആയുർവ്വേദം)
Scale of pay
₹ 27,900 – 63,700/-
Number of vacancies
ജില്ലാടിസ്ഥാനത്തിൽ കോട്ടഗറി നമ്പർ | സമുദായം | ജില്ലയും ഒഴിവുകളുടെ എണ്ണവും 467/2022 | പട്ടികജാതി | തിരുവനന്തപുരം - 1, കൊല്ലം - 1, കോഴിക്കോട് - 1, കണ്ണൂർ - 1, കാസർഗോഡ് - 1 468/2022 | മുസ്ലിം | തിരുവനന്തപുരം - 1, ആലപ്പുഴ - 2, എറണാകുളം - 1, തൃശൂർ - 4, പാലക്കാട് - 1, കോഴിക്കോട് - 1, വയനാട് - 2, കണ്ണൂർ - 1, കാസർഗോഡ് - 1 469/2022 | എൽ. സി/ എ. ഐ | കൊല്ലം - 1, എറണാകുളം - 1 470/2022 | പട്ടികവർഗം | പത്തനംതിട്ട - 1 471/2022 | വിശ്വകർമ | പത്തനംതിട്ട - 1 472/2022 | എസ്.ഐ.യു.സി നാടാർ | പാലക്കാട് - 1, വയനാട് - 1 473/2022 | ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതിക്കാർ (എസ്. സി. സി.സി.) | പാലക്കാട് - 1 474/2022 | ധീവര | പാലക്കാട് - 1, ആലപ്പുഴ - 1
Method of appointment
നേരിട്ടുള നിയമനം (കേരള സംസ്ഥാനത്തിലെ പട്ടികജാതി, മുസ്ലിം, എൽ.സി./ എ.ഐ, പട്ടികവർഗം, വിശ്വകർമ, എസ്.ഐ.യു.സി നാടാർ, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതിക്കാർ എസ്.സി.സി.സി), ധീവര എന്നീ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രം) കുറിപ്പ് :- ഈ വിഭാഗത്തിൽപ്പെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരുറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്.
Age Limit
1. ഭാരതീയ ചികിത്സാ വകുപ്പ് / ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് i) 18-39; മുസ്ലിം, എൽ.സി./ എ.ഐ, വിശ്വകർമ, എസ്.ഐ.യു.സി നാടാർ, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതിക്കാർ (എസ്.സി.സി.സി), ധീവര എന്നീ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 02.01.1983 നും 01.01.2004 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) [പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2 (I) പ്രകാരമുള്ള ഇളവ് ഉൾപ്പെടെ] കുറിപ്പ് :- പ്രായപൂർത്തിയായതിനു ശേഷം പട്ടികജാതിയിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുള്ളവർക്കും അവരുടെ സന്താനങ്ങൾക്കും 41 വയസ്സ് വരെ ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകുന്നതാണ്. അങ്ങനെയുള്ളവർ 02.01.1981 നും 01.01.2004 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) [പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2 (I) പ്രകാരമുള്ള ഇളവ് ഉൾപ്പെടെ] ii) 18 – 41 ; പട്ടികജാതി/പട്ടികവർഗ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 2.01.1981 നും 01.01.2004 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) [പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2 (I) പ്രകാരമുള്ള ഇളവ് ഉൾപ്പെടെ] 2. ആയുർവേദ കോളെജുകൾ i) 19-39; മുസ്ലിം, എൽ.സി./ എ.ഐ, വിശ്വകർമ, എസ്.ഐ.യു.സി നാടാർ, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതിക്കാർ (എസ്.സി.സി.സി), ധീവര എന്നീ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 02.01.1983 നും 01.01.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) [പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2 (I) പ്രകാരമുള്ള ഇളവ് ഉൾപ്പെടെ] കുറിപ്പ് :- പ്രായപൂർത്തിയായതിനു ശേഷം പട്ടികജാതിയിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുള്ളവർക്കും അവരുടെ സന്താനങ്ങൾക്കും 41 വയസ്സ് വരെ ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകുന്നതാണ്. അങ്ങനെയുള്ളവർ 02.01.1981 നും 01.01.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) [പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2 (I) പ്രകാരമുള്ള ഇളവ് ഉൾപ്പെടെ] ii) 19 – 41; പട്ടികജാതി/പട്ടികവർഗ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 2.01.1981 നും 01.01.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) [പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2 (I) പ്രകാരമുള്ള ഇളവ് ഉൾപ്പെടെ] കുറിപ്പ് :- യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അമ്പത്) വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങൾ ഈ വിജ്ഞാപനത്തിന്റെ പാർട്ട് II പൊതുവ്യവസ്ഥകൾ (ഖണ്ഡിക 2) നോക്കുക. (ഖണ്ഡിക 2 (I) ഒഴികെ)
Qualifications
1. ഭാരതീയ ചികിത്സാ വകുപ്പ് / ആയുർവേദ കോളെജുകൾ i) എസ്.എസ്.എൽ.സി ജയിച്ചിരിക്കണം, അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. ii) കേരള ഗവൺമെന്റ് അംഗീകരിച്ച ആയുർവേദ ഫാർമസിസ്റ്റ് കോഴ്സ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് . 2. ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് ഗവൺമെന്റ് അംഗീകരിച്ച ആയുർവേദ ഫാർമസിസ്റ്റ് കോഴ്സിന്റെ സർട്ടിഫിക്കറ്റ്
Notes
(i) മേൽപ്പറഞ്ഞ ഒഴിവുകൾ ഇപ്പോൾ നിലവിലുളളതാണ്. ഈ വിജ്ഞാപനപ്രകാരം മുകളിൽ പറഞ്ഞിട്ടുള ജില്ലകൾക്ക് പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. ഇപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് ഈ തസ്തികയ്ക്ക് താഴെപ്പറയുന്ന തീയതിയിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ കാലയളവിൽ(കോട്ടഗറി നമ്പർ : 531/2019 ) മേൽപ്പറഞ്ഞ സമുദായത്തിന് വേണ്ടി നീക്കിവച്ചിട്ടുളതും എന്നാൽ ആ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ നികത്തപ്പെടാതെ വരുന്നതുമായ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമന ശിപാർശ ചെയ്ത് നിയമനം നടത്തുന്നതുവരെ പ്രാബല്യമുണ്ടായിരിക്കുന്നതാണ്. (ii) മേൽപ്പറഞ്ഞ സംവരണ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ മുകളിൽ ഒഴിവ് രേഖപ്പെടുത്തിയിട്ടുളള ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രം അപേക്ഷ സമർപ്പിക്കേണ്ടതും ജില്ലയുടെ പേര് അപേക്ഷയിലെ നിർദ്ദിഷ്ട കോളത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്. ഇതിനു വിപരീതമായി ഒരു ഉദ്യോഗാർത്ഥി ഒന്നിൽ കൂടുതൽ ജില്ലകളിൽ അപേക്ഷകൾ സമർപ്പിച്ചിട്ടുളതായാോ തൻനിമിത്തം തെരഞ്ഞെടുക്കപ്പെടുവാന ഇടയായതായാോ തെളിഞ്ഞാൽ പ്രസ്തുത അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതും അവരുടെ മേൽ അച്ചടക്കനടപടികൾ സ്വീകരിക്കുന്നതുമാണ്. (iii) എസ്.എസ്.എൽ.സി ബുക്കിലെ ജാതി/സമുദായം സംബന്ധിച്ച രേഖപ്പെടുത്തലിൽ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾ ശരിയായ ജാതി/സമുദായം അപേക്ഷയിൽ അവകാശപ്പെടുകയും അത് തെളിയിക്കുന്നതിനുള്ള റവന്യൂ അധികാരികൾ നൽകുന്ന നോൺ ക്രീമിലയർ സർട്ടിഫിക്കറ്റ്, ജാതി/സമുദായം വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനത്തിന്റെ അസ്സൽ എന്നിവ ബന്ധപ്പെട്ട തസ്തികയിലേക്കുളള വെരിഫിക്കേഷൻ സമയത്ത് തന്നെ ഹാജരാക്കേണ്ടതാണ്. (iv) ഈ വിജ്ഞാപനപ്രകാരമുള തെരഞ്ഞെടുപ്പ് റവന്യൂ ജില്ലാ അടിസ്ഥാനത്തിൽ 27.05.1971 ലെ GO (MS) No. 154/71/PD-യിലെ പ്രത്യേക വ്യവസ്ഥകൾ പ്രകാരം നടത്തുന്നതാണ്. ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കുന്ന ഒരാളിന് സർവ്വീസ് ആരംഭിക്കുന്ന തീയതി മുതൽ തുടർച്ചയായി അഞ്ചു വർഷക്കാലത്തിനിടയ്ക്ക് മറ്റെതെങ്കിലും ഒരു ജില്ലയിലേക്ക് മാറ്റം അനുവദിക്കുന്നതല്ല. അഞ്ച് വർഷത്തിനുശേശേഷം മറ്റെതെങ്കിലും ജില്ലയിലേക്ക് മാറ്റം അനുവദിക്കുകയാണെങ്കിൽ ആ മാറ്റം 02.01.1961 ലെ സർക്കാർ ഉത്തരവ് (എം.എസ്) 4/61/പി.ഡി യിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കുന്നതാണ്. ഇപ്പോൾ സർക്കാർ സർവ്വീസിൽ ഇതേ ഉദ്യോഗത്തിന് ഏതെങ്കിലും ഒരു ജില്ലയിൽ ജോലി ചെയ്യുന്നവർക്ക് ഈ വിജ്ഞാപനം പ്രകാരം അപേക്ഷകൾ അയക്കാൻ അർഹതയില്ല. എന്നാൽ ഇതിലും ഉയർന്ന/താഴ്ന്ന ഉദ്യോഗത്തിന് അപേക്ഷ ക്ഷണിക്കപ്പെടുമ്പോൾ അക്കാവുന്നതാണ്.