ട്രെയിനിംഗ് ഇൻസ്ട്രക്ടര്‍ (കാര്‍പെന്റര്‍) — TRAINING INSTRUCTOR (CARPENTER)
കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ നമ്പര്‍ | കോറ്റഗറി നമ്പര്‍ | നിയമന രീതി
1. | 395/2021 | തസ്തികമാറ്റം വഴിയുള്ള നിയമനം. ( പട്ടികജാതി വികസന വകുപ്പിലെ നിശ്ചിത യോഗ്യതയുള്ള ജീവനക്കാരില്‍ നിന്ന് പബ്ലിക് സര്‍വ്വീസ് കമ്മീഷൻ മുഖേന)
2. | 396/2021 | നേരിട്ടുള്ള നിയമനം (തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് യോഗ്യരായ ജീവനക്കാരുടെ അഭാവത്തില്‍ മാത്രം)
Age Limit
(1) തസ്തികമാറ്റം വഴിയുള്ള നിയമനം :
01.01.2021-ല്‍ 18 വയസ്സ് തികഞ്ഞിരിക്കേണ്ടതാണ്. ഉയര്‍ന്ന പ്രായപരിധി ബാധകമല്ല.
(2) നേരിട്ടുള്ള നിയമനം (18 – 36) :
ഉദ്യോഗാര്‍ത്ഥികള്‍ 02.01.1985 -നും 01.01.2003 -നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ)
പട്ടികജാതി, പട്ടികവര്‍ഗ്ഗ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുവദനീയംമായ വയസ്സിളവ് ഉണ്ടായിരിക്കും. വയസ്സിളവിനെ സംബന്ധിച്ച നിബന്ധനകള്‍ക്ക് പൊതു വ്യവസ്ഥകളിലെ 2-ാം ഖണ്ഡിക നോക്കുക.
Qualifications
ക്രമ നമ്പര്‍ | കോറ്റഗറി നമ്പര്‍ | നിയമന രീതി | യോഗ്യതകള്‍
1. | 395/2021 | തസ്തികമാറ്റം വഴിയുള്ള നിയമനം. | ബന്ധപ്പെട്ട ശാഖയിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
2. | 396/2021 | നേരിട്ടുള്ള നിയമനം. | കേരളത്തിലെ ഏതെങ്കിലും അംഗീകൃത പോളീടെക്നിക്കില്‍ നിന്നും ബന്ധപ്പെട്ട ട്രേഡില്‍ ലഭിച്ച മൂന്നു വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
Notes
കുറിപ്പ് : (1) തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് സംവരണ ചട്ടങ്ങള്‍ ബാധകമല. ഉദ്യോഗാര്‍ത്ഥിയുടെ നിയമന ശിപാര്‍ശ കർശനമായും റാങ്ക് ലിസ്റ്റിലെ സീനിയോറിറ്റിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.
(2) തസ്തികമാറ്റം മുഖേനയുള്ള നിയമനത്തിന് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ സര്‍വ്വീസ് വിവരങ്ങളടങ്ങുന്ന സര്‍ട്ടിഫിക്കറ്റ് (അസ്സല്‍) ഓഫീസ് / വകുപ്പ് മേധാവിയില്‍ നിന്നും താഴെപ്പറയുന്ന മാതൃകയില്‍ വാങ്ങി കമ്മീഷൻ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കേണ്ടതാണ്.