PSC Buddy
Category No: 385/2020

ഹൈസ്കൂള്‍ ടീച്ചർ (ഇംഗ്ലീഷ്) (തസ്തികമാറ്റം വഴി) / High School Teacher (English) (By Transfer) — HIGH SCHOOL TEACHER (ENGLISH) (BY TRANSFER) - GENERAL EDUCATION

Applications are invited online only through One Time Registration from qualified regular employees for selection to the undermentioned post.

Notification Details & Specifications

Category No
385/2020
Official PDF Document
Gazette Date
-
Last Date
2021-02-03
Department
വിദ്യാഭ്യാസം (General Education)
Name of Post
ഹൈസ്കൂള്‍ ടീച്ചർ (ഇംഗ്ലീഷ്) (തസ്തികമാറ്റം വഴി) / High School Teacher (English) (By Transfer)
Scale of pay
₹ 29200-62400/-
Number of vacancies
ജില്ലാടിസ്ഥാനത്തില്‍ പാലക്കാട് - 1 (ഒന്ന്) മലപ്പുറം - 1 (ഒന്ന്) വയനാട് - 1 (ഒന്ന്) കാസര്‍ഗോഡ് - 1 (ഒന്ന്)
Method of appointment
പൊതുവിദ്യാഭ്യാസ വകുപ്പിലെ ക്ലാർക്ക്, ടൈപ്പിസ്റ്റ്, അറ്റനഡർ, ഓഫീസ് അറ്റനഡന്റ് എന്നിവയിലേതെങ്കിലും തസ്തികയിൽ ജോലി ചെയ്യുന്ന നിശ്ചിത സർവ്വീസ് ഉള്ളവരിൽ നിന്നും തസ്തികമാറ്റം വഴിയുള്ള നിയമനം.
Age Limit
ബാധകമല്ല
Qualifications
1) ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ഉള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ 2) ഇംഗ്ലീഷ് ഐച്ഛിക വിഷയമായി കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ബി.എഡ്./ബി.റ്റി/എല്‍ .റ്റി. ബിരുദം. 3) കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെസ്റ്റ്) പാസ്സായിരിക്കണം. എക്സംപ്ഷൻ:- ബന്ധപ്പെട്ട വിഷയത്തിൽ തന്നെ സിെടറ്റ്/നെറ്റ്/സെറ്റ്/എം.ഫില്‍/ പി.എച്ച്.ഡി യും ഏതെങ്കിലും വിഷയത്തിൽ എം.എഡ് ഉം യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളെ ടെസ്റ്റ് യോഗ്യത നേടിയിരിക്കണം എന്ന വ്യവസ്ഥയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് (G.O. (P) No. 145/16/G.Edn. തീയതി 30.08.2016, G.O. (P) No. 206/16/G.Edn. തീയതി 08.12.2016, G.O. (P) No. 15/2020/G.Edn. തീയതി 09.10.2020). കുറിപ്പ്:- 1 ബന്ധപ്പെട്ട വിഷയത്തിൽ നേടിയിട്ടുള്ള എംഫില്‍ യോഗ്യത കേരളത്തിലെ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ളതോ കേരളത്തിലെ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാല തത്തുലയമായി അംഗീകരിച്ചതോ അയിരിക്കണം . 2 മൈസൂരിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ നൽകുന്ന ബി.എ.എഡ് (സോഷ്യൽ സ്റ്റഡീസ് , ഇംഗ്ലീഷ്) ഇന്റഗ്രേറ്റഡ് കോഴ്സ് നേടിയവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ് . (G.O (Rt) No.2135/2019/G Edn തീയതി 04.06.2019) 3 31.03.12.-നു മുൻപ് സർവീസിൽ പ്രവേശിച്ച പൊതു വിദ്യാഭ്യാസ വകുപ്പിലെ ക്ലാർക്ക്, ടൈപ്പിസ്റ്റ്, അറ്റനഡർ, ഓഫീസ് അറ്റനഡന്റ് എന്നിവയിലേതെങ്കിലും തസ്തികയിൽ ജോലി ചെയ്യുന്ന നിശ്ചിത സർവ്വീസ് പൂർത്തിയാക്കിയ ജീവനക്കാർക്ക് തസ്തികമാറ്റം വഴിയുള്ള നിയമനം ലഭിക്കുമ്പോൾ കെ ടെസ്റ്റ് പാസ്സാകണമെന്ന് നിർബന്ധമില്ല . 4 അപേക്ഷ തീയതിയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്ക്, ടൈപ്പിസ്റ്റ്, അറ്റനഡർ, ഓഫീസ് അറ്റനഡന്റ് എന്നിവയിലേതെങ്കിലും തസ്തികയിൽ അഞ്ച് വർഷത്തിൽ കുറയാത്ത സർവ്വീസ് ഉണ്ടായിരിക്കണം.
Notes
(i) തസ്തികമാറ്റം വഴി നിയമനത്തിനായി മാറ്റിവയ്ക്കപ്പെട്ട ഒഴിവുകളിലേക്ക് നിയമന ശുപാർശ ചെയ്യപ്പെടുവാൻ അർഹരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ആ ഒഴിവുകൾ നേരിട്ടുള്ള നിയമനത്തിനായി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും നികത്തുന്നതാണ്. (ii) അപേക്ഷ അയയ്ക്കുന്ന തീയതിയിൽ ഉദ്യോഗാർത്ഥി കേരള പൊതു വിദ്യാഭ്യാസ സബോർഡിനേറ്റ് സർവ്വീസിലെ സ്ഥിരം ജീവനക്കാരനോ (Full Member) പ്രൊബേഷൻ തൃപ്തികരമായി പൂർത്തിയാക്കിയിട്ടുള്ള (Approved Probationer) ആളോ ആയിരിക്കണം. (iii) ഈ വിജ്ഞാപനപ്രകാരം ഓരോ ജില്ലയിലേക്കും പ്രത്യേകം റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതാണ്. അപ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്നു വർഷവും നിലവിലിരിക്കുന്നതാണ്. (iv) ഈ വിജ്ഞാപനപ്രകാരം ഈ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികൾ മുകളിൽ ഒഴിവുകൾ രേഖപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രം അപേക്ഷ സമർപ്പിക്കേണ്ടതും, ജില്ലയുടെ പേര് അപേക്ഷയുടെ നിർദ്ദിഷ്ട കോളത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്. (v) ഈ വിജ്ഞാപനപ്രകാരമുള്ള തിരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ 27.05.1971-ലെ ഗവണ്‍മെന്റിന്റെ ഓർഡർ (എം.എസ്) 154/71/പി.ഡിയിലെ പ്രത്യേക വ്യവസ്ഥകൾക്കനുസൃതമായി നടത്തുന്നതാണ്. (vi) തസ്തികമാറ്റം വഴിയുള്ള നിയമനം ആയതിനാൽ KS & SSR - ലെ രണ്ടാം ഭാഗത്തെ 14 മുതൽ 17 വരെയുള്ള വകുപ്പുകളിൽ പറഞ്ഞിട്ടുള്ള സംവരണ വ്യവസ്ഥകൾ ഈ നിയമനത്തിന് ബാധകമല്ല.