PSC Buddy
Category No: 38/2021Notification No: 38/2021 - 39/2021

സിനി അസിസ്റ്റന്റ് — മൂന്നാം എൻ.സി.എ വിജ്ഞാപനം - കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ് - സിനി അസിസ്റ്റന്റ്

കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/തീയ്യ/ബിലുവിത, ലത്തീന കത്തോലിക് / ആംഗ്ലോ ഇന്ത്യൻ സംവരണ വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Notification Details & Specifications

Category No
38/2021
Official PDF Document
Gazette Date
-
Last Date
2021-04-21
Department
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ്
Name of Post
സിനി അസിസ്റ്റന്റ്
Scale of pay
₹ 3050-5230/-(PR)
Number of vacancies
എൻ.സി.എ - ഈഴവ/തീയ്യ/ബിലുവിത - 01 (ഒന്ന്) - 38/2021 ലത്തീന കത്തോലിക് /ആംഗ്ലോ ഇന്ത്യൻ - 01 (ഒന്ന്)-39/2021
Method of appointment
നേരിട്ടുള്ള നിയമനം (ഈഴവ/തീയ്യ/ബിലുവിത, എല്‍.സി/എ.ഐ. വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മാത്രം). (ഈഴവ/തീയ്യ/ബിലുവിത, എല്‍.സി/എ.ഐ വിഭാഗത്തില്‍ അല്ലാത്ത ഉദ്യോഗാര്‍ത്ഥികളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്. അത്തരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിരസന അറിയിപ്പ് പ്രത്യേകം നല്‍കുന്നതല്ല.)
Age Limit
18-39; ഉദ്യോഗാര്‍ത്ഥികള്‍ 02.01.1982 നും 01.01.2003 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ). (പൊതുവ്യവസ്ഥകളിലെ പാര്‍ട്ട് 2-ലെ ഖണ്ഡിക 2(i) പ്രകാരമുള്ള വയസ്സിളവ് ഉള്‍പ്പെടെ) (വയസ്സിളവിനെ സംബന്ധിച്ച മറ്റുവ്യവസ്ഥകള്‍ക്ക് ഈ വിജ്ഞാപനത്തിലെ പാര്‍ട്ട് 2-ലെ പൊതുവ്യവസ്ഥകള്‍ കാണുക). (ഖണ്ഡിക 2(i) ഒഴികെ)
Qualifications
a) എസ്.എസ്.എല്‍.സി അഥവാ തത്തുലയ യോഗ്യത b) ഒരു പ്രശസ്ത ഫിലിം സ്റ്റുഡിയോയിലെ കാമറ സെക്ഷനില്‍ രണ്ട് വര്‍ഷത്തെ പരിചയം.
Notes
കുറിപ്പ്:- പ്രസ്തുത സ്ഥാപനത്തില്‍ പ്രൊവിഷണലായി ജോലി നോക്കിയിട്ടുള്ളവര്‍ ആദ്യത്തെ പ്രൊവിഷണല്‍ നിയമനകാലത്ത് നിശ്ചിത പ്രായപരിധി കഴിഞ്ഞിരുന്നില്ലെങ്കില്‍ അവരുടെ പ്രൊവിഷണല്‍ സര്‍വ്വീസിന്റെ ദീര്‍ഘ്യത്തോളോളം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതാണ്. എന്നാല്‍ പരമാവധി അഞ്ചുവര്‍ഷക്കാലം മാത്രേമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ടി സ്ഥാപനത്തില്‍ റഗുലര്‍ ഉദ്യോഗം വഹിക്കുന്നവര്‍ക്ക് വീണ്ടും മറ്റൊരു നിയമനത്തിന് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. പ്രൊവിഷണല്‍ സര്‍വ്വീസുള്ളവര്‍ സര്‍വ്വീസിന്റെ ദീര്‍ഘ്യം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങി കൈവശം സൂക്ഷിക്കേണ്ടതും കമ്മീഷന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കേണ്ടതുമാണ്. അവര്‍ റഗുലര്‍ സര്‍വ്വീസിലല്ല ജോലി ചെയ്തിരുന്നത് എന്ന് സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം പറഞ്ഞിരിക്കണം. (വയസ്സിളവിനെ സംബന്ധിച്ച മറ്റുവ്യവസ്ഥകള്‍ക്ക് ഈ വിജ്ഞാപനത്തിലെ പാര്‍ട്ട് 2-ലെ പൊതുവ്യവസ്ഥകള്‍ ഖണ്ഡിക 2(vi),(vii), (xii)നോക്കുക. Note:- (1) KS & SSR പാര്‍ട്ട് II റൂള്‍ 10 (a) ii ബാധകമാണ്. (2) വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുലയയോഗ്യത അവകാശപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ടി യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കുകയുള്ളൂ. (3) ഉദ്യോഗാര്‍ത്ഥികളുടെ SSLC ബുക്കിലെ ജാതി സംബന്ധമായ രേഖപ്പെടുത്തലില്‍ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ശരിയായ ജാതി അപേക്ഷയില്‍ അവകാശപ്പെടുകയും അത് തെളിയിക്കുന്നതിനുള്ള ബന്ധപ്പെട്ട റവന്യൂ അധികാരി നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് / നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം എന്നിവ വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കുകയും ചെയ്യേണ്ടതാണ്. (4) വിദ്യാഭ്യാസം,പരിചയം തുടങ്ങി യോഗ്യത സംബന്ധിച്ച് തെറ്റായ അവകാശ വാദം ഉന്നയിച്ച് അപേക്ഷ നല്‍കിയ ശേഷം പരീക്ഷക്ക് Confirmation നല്‍കിയിട്ട് ഹാജരാകുകയോ ഹാജരാകാതിരിക്കുകയോ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ KPSC Rules of procedure Rule 22 പ്രകാരം ഉചിതമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണ്.