PSC Buddy
Category No: 379/2020

എക്സറേ ടെക്നീഷ്യന്‍ ഗ്രേഡ് - II — KPSC Notification

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനിലൂടെ മാത്രം അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Notification Details & Specifications

Category No
379/2020
Official PDF Document
Gazette Date
-
Last Date
2021-02-03
Department
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സർവ്വീസ്
Name of Post
എക്സറേ ടെക്നീഷ്യന്‍ ഗ്രേഡ് - II
Scale of pay
₹ 22200 - 48000
Number of vacancies
കണക്കാക്കിയിട്ടില്ല ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തില്‍ വരുന്ന തീയതി മുതല്‍ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്നു വർഷവും നിലവിലിരിക്കുന്നതാണ്. എന്നാല്‍ ഒരു വർഷത്തിനുശേഷം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുകയാണെങ്കില്‍ ആ തീയതി മുതല്‍ ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല . ലിസ്റ്റ് പ്രാബല്യത്തിലിരിക്കുന്ന സമയത്ത് എഴുതി അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്.
Method of appointment
നേരിട്ടുള്ള നിയമനം
Age Limit
18-36; ഉദ്യോഗാര്‍ത്ഥികള്‍ 02.01.1984 നും 01.01.2002 നും ഇടയില്‍ ജനിച്ചവരായിരിക്കരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ). പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും. (വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകള്‍ക്ക് പൊതുവ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക.)
Qualifications
1. സയന്‍സ് വിഷയത്തില്‍ പ്രീ-ഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുലയമായ കോഴ്സ് ജയിച്ചിരിക്കണം. 2. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള രണ്ട് വര്‍ഷ റേഡിയോളജിക്കല്‍ ടെക്നോളജി ഡിപ്ലോമ കോഴ്സ് അല്ലെങ്കില്‍ തത്തുലയ യോഗ്യത.
Notes
കുറിപ്പ് : 1 KS & SSR Part II Rule 10 (a) ii ബാധകമാണ് . 2 വിജ്ഞാപന പ്രകാരമുള്ള യോഗ്യതയുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ടി യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കുകയുള്ളു. 3 ഉദ്യോഗാര്‍ത്ഥി അപേക്ഷയില്‍ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയതില്‍ നിന്ന് വ്യത്യാസമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നോണ്‍ ക്രീമിലെയര്‍/ജാതി സർട്ടിഫിക്കറ്റിനോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണപരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്.