PSC Buddy
Category No: 370/2021

ക്ലാർക്ക് (പട്ടികവർഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം)

താഴെപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികവർഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഒറ്റത്തവണ രജിസ്ട്രേഷനു ശേഷം ഓൺലൈനായി കമ്മിഷന്റെ വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിലവിൽ രജിസ്ട്രേഷൻ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കാം.

Notification Details & Specifications

Category No
370/2021
Official PDF Document
Gazette Date
-
Last Date
2021-10-20
Department
വിവിധ വകുപ്പുകൾ
Name of Post
ക്ലാർക്ക് (പട്ടികവർഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം)
Scale of pay
₹ 19000 – 43600
Number of vacancies
ജില്ലാടിസ്ഥാനത്തിൽ (പട്ടികവർഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം) ആലപ്പുഴ -04 (നാല്) (ST only) ഇടുക്കി -03 (മൂന്ന്) (ST only) തൃശ്ശൂർ -04 (നാല്) (ST only) വയനാട് -03 (മൂന്ന്) (ST only) കാസർഗോഡ്-03 (മൂന്ന്) (ST only)
Method of appointment
നേരിട്ടുള്ള നിയമനം (പട്ടികവർഗക്കാരിൽ നിന്ന് മാത്രം -സ്പെഷ്യൽ റിക്ക്രൂട്ട്മെന്റ്)
Age Limit
18 – 41 ഉദ്യോഗാർത്ഥികൾ 02.01.1980 നും 01.01.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ). കുറിപ്പ് : നിശ്ചിത പ്രായപരിധിയിലുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഉയർന്നപ്രായപരിധിയിൽ 50 വയസ്സ് വരെ ഇളവ് അനുവദിക്കുന്നതാണ്.എന്നാൽ യാതൊരു കാരണവശാലും 50 വയസ്സ് കവിയാൻ പാടില്ല.
Qualifications
എസ്.എസ്.എൽ.സി.യോ തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം.
Notes
(i) യോഗ്യത സംബന്ധിച്ച KS&SSR Part II Rule 10(a)ii ഈ തസ്തികയ്ക്ക് ബാധകമാണ്. (ii) വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുല്യ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ആ യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കുകയുള്ളൂ. (iii) കേരള സ്റ്റേറ്റ് ആർക്കീവ്സിൽ എൽ.ഡി ക്ലാർക്കായി നിയമനം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് പരിശോധനാ വേളയിൽ സമ്മതപത്രം നൽകേണ്ടതാണ്. ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുമ്പോൾ ടി ഉദ്യോഗാർത്ഥിയുടെ പേരിന്റെ നേർക്ക് സ്റ്റേറ്റ് ആർക്കീവ്സിൽ നിയമനത്തിന് അർഹരാണെന്ന് രേഖപ്പെടുത്തിയിരിക്കും. അവർ ഊഴം അനുസരിച്ച് മറ്റു വകുപ്പുകളിലേക്കും നിയമനത്തിന് അർഹതയുള്ളവരായിരിക്കും. എന്നാൽ ഒരാളുടെ ഊഴം വരുന്നതനുസരിച്ച് സ്റ്റേറ്റ് ആർക്കീവ്സിൽ ഒരിക്കൽ നിയമനത്തിന് ശിപാർശ ചെയ്യപ്പെട്ടുകഴിഞ്ഞാൽ പിന്നെ മറ്റെതെങ്കിലും വകുപ്പുകളിലേക്കുള്ള നിയമനത്തിന് അയാള പരിഗണിക്കുന്നതല്ല. സ്റ്റേറ്റ് ആർക്കീവ്സിൽ ലാവർ ഡിവിഷൻ ക്ലാർക്കായി നിയമിക്കപ്പെട്ടുകഴിഞ്ഞാൽ ഇവർ നിശ്ചിത പ്രൊബേഷൻ കാലത്ത് ഗവൺമെന്റ് നിശ്ചയിക്കുന്ന “ഓൾഡ് സ്ക്രിപ്റ്റിൽ" ഉള്ള ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം. (iv) ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്നും റവന്യവകുപ്പിലെ സംയോജിത തസ്തികയായ ലാവർ ഡിവിഷൻ ക്ലാർക്ക് / വില്ലേജ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനത്തിനായി ശിപാർശ ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ അവർ നേരത്തെ ചെയ്യിൻ സർവ്വ ടേസ്റ്റ് വിജയിച്ചിട്ടില്ലാത്തവരാണെങ്കിൽ അവരെ ഡിപ്പാർട്ട്മെന്റിൽ നിന്നും സർവ്വ ട്രെയിനിംഗിന് അയയ്ക്കുന്നതാണ്. വില്ലേജ് ഓഫീസർ / അപ്പർ ഡിവിഷൻ ക്ലാർക്ക് എന്നീ തസ്തികകളിലേക്ക് പ്രൊമോഷൻ ലഭിക്കുവാൻ കേരള മിനിസ്റ്റീരിയൽ സർവ്വീസ് സ്പെഷ്യൽ റൂൾസ് പ്രകാരമുള്ള ടെസ്റ്റ് യോഗ്യതകൾ ഇവർ നേടിയിരിക്കേണ്ടതാണ്. (v) ഉദ്യോഗാർത്ഥികളുടെ SSLC ബുക്കിലെ ജാതി സംബന്ധിച്ച രേഖപ്പെടുത്തലിൽ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾ ശരിയായ ജാതി അപേക്ഷയിൽ അവകാശപ്പെടുകയും അത് തെളിയിക്കുന്നതിനുള്ള ബന്ധപ്പെട്ട റവന്യ അധികാരി നൽകുന്ന ജാതി സർട്ടിഫിക്കറ്റ്, ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം എന്നിവ വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കുകയും ചെയ്യേണ്ടതാണ്. vi വിദ്യാഭ്യാസം, പരിചയം തുടങ്ങി യോഗ്യത സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ച് അപേക്ഷ നൽകിയ ശേഷം പരീക്ഷയ്ക്ക് confirmation നൽകിയിട്ട് ഹാജരാക്കുകയോ, യോഗ്യത ഉള്ള പക്ഷം confirmation നൽകിയിട്ടും ഹാജരാക്കാതിരിക്കുകയോ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കെതിരെ PSC Rules of Procedure 1976 Rule22 പ്രകാരം ഉചിതമായ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണ്.