ൈഹസ്ക്കൂള അസിസ്റ്റന്റ് (ഫൈിസിക്കല്‍ സയന്‍സ്) മലയാളം മാധയേമം (തസ്തികമാറ്റം വഴി) [High School Assistant (Physical Science) Malayalam Medium (By Transfer)] — High School Assistant (Physical Science) Malayalam Medium (By Transfer) - Education Department
Applications are invited online through One Time Registration from qualified regular employees of General Education Department for selection to the undermentioned post.
ൈഹസ്ക്കൂള അസിസ്റ്റന്റ് (ഫൈിസിക്കല്‍ സയന്‍സ്) മലയാളം മാധയേമം (തസ്തികമാറ്റം വഴി) [High School Assistant (Physical Science) Malayalam Medium (By Transfer)]
Scale of pay
₹ 29200-62400/-(PR)
Number of vacancies
ജില്ലാടിസ്ഥാനത്തില്‍
1. തിരുവനന്തപുരം - 4 (നാല് )
2. കൊല്ലം - 2 (രണ്ട് )
3. ആലപ്പുഴ - 1 (ഒന്ന് )
4. പത്തനംതിട്ട - 1 (ഒന്ന് )
5. ഇടുക്കി - 2 (രണ്ട് )
6. എറണാകുളം - 1 (ഒന്ന് )
7. തൃശ്ശൂർ - 2 (രണ്ട് )
8. പാലക്കാട് - 5 (അഞ്ച് )
9. മലപ്പുറം - 4 (നാല് )
10. കോഴിക്കോട് - 1 (ഒന്ന് )
11. വയനാട് - 1 (ഒന്ന് )
12. കണ്ണൂർ - 3 (മൂന്ന് )
13. കാസർഗോഡ് - 9 (ഒന്‍പത് )
Method of appointment
തസ്തികമാറ്റം വഴിയുള്ള നിയമനം. (പൊതുവിദ്യാഭ്യാസ വകുപ്പിലെ ക്ലാർക്ക്, ടൈപ്പിസ്റ്റ്, അറ്റൻഡർ, ഓഫീസ് അറ്റൻഡന്റ് എന്നിവയിലേതെങ്കിലും തസ്തികയിൽ ജോലി ചെയ്യുന്ന നിശ്ചിത സർവ്വീസ് പൂർത്തിയാക്കിയതിൽ നിന്നും തസ്തിക മാറ്റം വഴിയുള്ള നിയമനം)
Age Limit
ബാധകമല്ല
Qualifications
(1) ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിലെ സർവ്വകലാശാലകൾ നൽകിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽത്തന്നെയുള്ള ബി.എഡ്/ബി.റ്റി ബിരുദവും ഉണ്ടായിരിക്കണം. (ബന്ധപ്പെട്ട വിഷയങ്ങൾ ഏതൊക്കെയാണെന്ന് താഴെ കുറിപ്പ് (v) ൽ നൽകിയിരിക്കുന്നത് നോക്കുക).
(2) കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) পাস្សായിരിക്കണം.
എക്സംപ്ഷൻ - ബന്ധപ്പെട്ട വിഷയത്തിൽത്തന്നെ സിടെറ്റ്/നെറ്റ്/സെറ്റ്/എം.ഫിൽ/ പി.എച്ച്.ഡി-യും ഏതെങ്കിലും വിഷയത്തിൽ എം .എഡും യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളെ ടെറ്റ് യോഗ്യത നേടിയിരിക്കണം എന്ന വ്യവസ്ഥയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് (G.O. (P) No. 145/16/G.Edn. തീയതി 30.08.2016, G.O. (P) No. 206/16/G.Edn. തീയതി 08.12.2016, G.O.(P) No:15/2020/ G.Edn തീയതി 09.10.2020)
കുറിപ്പ് :-
i) ബന്ധപ്പെട്ട വിഷയത്തിൽ നേടിയിട്ടുള്ള എം.ഫിൽ യോഗ്യത കേരളത്തിലെ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ളതോ കേരളത്തിലെ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാല തുല്യമായി അംഗീകരിച്ചതോ ആയിരിക്കണം
ii) 31.03.2012 -ന് മുൻപ് സർവീസിൽ പ്രവേശിച്ച പൊതു വിദ്യാഭ്യാസ വകുപ്പിലെ ക്ലാർക്ക്, ടൈപ്പിസ്റ്റ്, അറ്റൻഡർ, ഓഫീസ് അറ്റൻഡന്റ് എന്നിവയിലേതെങ്കിലും തസ്തികയിൽ ജോലി ചെയ്യുന്ന നിശ്ചിത സർവ്വീസ് പൂർത്തിയാക്കിയ ജീവനക്കാർക്ക് തസ്തികമാറ്റം വഴിയുള്ള നിയമനം ലഭിക്കുമ്പോൾ കെ. ടെറ്റ് പാസ്സാകണമെന്ന് നിർബന്ധമില്ല.
iii) ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാന്തരബിരുദം നേടിയവർക്കും ബന്ധപ്പെട്ട വിഷയത്തിൽത്തന്നെ ബി.എഡ്/ബി.റ്റി ബിരുദമുള്ള പക്ഷം ഈ തസ്തികയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
iv) നാഷണൽ കൗൺസിൽ ഫോർ റൂറൽ ഹയർ എഡ്യൂക്കേഷൻ നൽകിയിട്ടുള്ള റൂറൽ സർവ്വീസ് ഡിപ്ലോമയും ഡിഗ്രിക്ക് തുല്യമായി ഈ തസ്തികയ്ക്ക് പരിഗണിക്കുന്നതാണ്.
v) ഉദ്യോഗാർത്ഥികൾ ഫിസിക്സ് / കെമിസ്ട്രി മുഖ്യ വിഷയമായും അതോടൊപ്പം കെമിസ്ട്രി / ഫിസിക്സ് സബ്സിഡിയറിയായും ബിരുദം നേടിയിരിക്കണം (GO(MS)No.58/2019/GEdn dtd 06.06.2019, GO(MS)No.73/2019/ GEdn. തീയതി 26.06.2019) GO(MS)No.118/2019 GEdn . തീയതി 08.08.2019, GO(MS)No.128/2019 GEdn. തീയതി 20.08.2019 എന്നീ ഉത്തരവുകൾ പ്രകാരം 06 .06 .2019 വരെ ഫിസിക്സ് , കെമിസ്ട്രി എന്നിവയിൽ ഏതെങ്കിലും മുഖ്യവിഷയമാവോ ഉപവിഷയമാവോ പഠിച്ച് ബിരുദം നേടിയവരെയും 06.06.2019 ന് ഇതേ രീതിയിൽ പ്രസ്തുത കോഴ്സ് പഠിച്ച് വരുന്നവരെയും 06 .06 .2019 ലെ GO (MS )No. 58/ 2019 /GEdn എന്ന ഉത്തരവിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആയതിനാൽ പ്രസ്തുത യോഗ്യതയുള്ള ഉദ്യോഗാർത്ഥി കളയും ടി തസ്തികയ്ക്ക് പരിഗണിക്കുന്നതാണ്.
vi) ജിയോളജി ഐച്ഛിക വിഷയവും ഫിസിക്സ്, കെമിസ്ട്രി ഇവ ഉപ ഐച്ഛിക വിഷയങ്ങളായും ബിരുദം എടുത്തിട്ടുള്ളവർക്ക് ഫിസിക്കൽ സയൻസിൽ ബി.എഡ് ഉണ്ടെങ്കിൽ ഈ തസ്തികയ്ക്ക് അപേക്ഷിക്കാവുന്നതാണ് [2.7.1996 ലെ ജി.ഒ (എം.എസ്) നമ്പർ 195/96/ജി. എഡ്യ.]
vii) NCERT യൂടെ മൈസൂറിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ നടത്തുന്ന ഫിസിക്സ് - കെമിസ്ട്രി - ഗണിതശാസ്ത്രം സ്ട്രീമിലുള്ള B.Sc Ed യോഗ്യത നേടിയവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ് (30.3.13 ലെ GO (P) No 117/13/G Edn)
viii) പോസ്റ്റ് ടൈറ്റിലിൽ ഡിഗ്രിയുള്ളവർ ഹൈസ്ക്കൂൾ അസിസ്റ്റന്റ് തസ്തികയ്ക്ക് അപേക്ഷിക്കാൻ അർഹരല്ല.
ix) ഈ തസ്തികയ്ക്ക് എഴുത്ത് /ഒ.എം.ആർ/ഓൺലൈൻ പരീക്ഷ ഉണ്ടെങ്കിൽ ചോദ്യക്കലാസ് മലയാളത്തിൽ ആയിരിക്കും. ഉത്തരങ്ങളും മലയാളത്തിൽ തന്നെ എഴുതേണ്ടതാണ്. (OMR ഉത്തരക്കലാസ് സംബന്ധിച്ച് ഉത്തരങ്ങൾ എഴുതുന്നതിനുപകരം നിർദ്ദേശിക്കുന്ന പ്രകാരം അടയാളപ്പെടുത്തേണ്ടതാണ്.)
x) ബിരുദത്തിന്/ബിരുദാന്തര ബിരുദത്തിന് ഐച്ഛികമായി പഠിച്ച വിഷയവും ഏതു വിഷയത്തിലാണ് ബി.എഡ്/ബി.റ്റി ലഭിച്ചിട്ടുള്ളതെന്നും അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കണം.
xi) വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തുല്യത യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെ തുല്യത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തുല്യമായി പരിഗണിക്കപ്പെടുകയുള്ളു.
കുറിപ്പ് :- KS&SSR Part II Rule 10(a) ii ഈ തസ്തികയ്ക്ക് ബാധകമായിരിക്കും.
(3) അപേക്ഷാ തീയതിയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്ക്, ടൈപ്പിസ്റ്റ്, അറ്റൻഡർ, ഓഫീസ് അറ്റൻഡന്റ് എന്നിവയിലേതെങ്കിലും തസ്തികയിൽ അഞ്ച് വർഷത്തിൽ കുറയാത്ത സർവ്വീസ് ഉണ്ടായിരിക്കണം.
Notes
അപേക്ഷ അയയ്ക്കുന്ന തീയതിയിൽ ഉദ്യോഗാർത്ഥി കേരള പൊതു വിദ്യാഭ്യാസ സബോർഡിനേറ്റ് സർവ്വീസിലെ സ്ഥിരം ജീവനക്കാരനോ (Full Member) പ്രൊബേഷൻ തൃപ്തികരമായി പൂർത്തിയാക്കിയിട്ടുള്ള (approved Probationer) ആളോ ആയിരിക്കണം.
അപേക്ഷാഫീസ് നൽകേണ്ടതില്ല.