PSC Buddy
Category No: 353/2021

മാർക്കറ്റിംഗ് മാനേജർ (ഫെർട്ടിലൈസർ) — MARKETING MANAGER (FERTILISER)

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
353/2021
Official PDF Document
Gazette Date
2021-09-20
Last Date
2021-10-20
Department
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്
Name of Post
മാർക്കറ്റിംഗ് മാനേജർ (ഫെർട്ടിലൈസർ)
Scale of pay
₹ 13560-32240 (PR)
Number of vacancies
1 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം
Age Limit
25-40, ഉദ്യോഗാർത്ഥികൾ 02/01/1981-നും 01/01/1996-നുമിടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ). മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്. (വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകൾക്ക് പാർട്ട്-II-ലെ പൊതുവ്യവസ്ഥകളുടെ രണ്ടാം ഖണ്ഡിക നോക്കുക.) കുറിപ്പ് :- യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അമ്പത്) വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങൾക്ക് ഈ വിജ്ഞാപനത്തിന്റെ പാർട്ട്-II-ലെ പൊതുവ്യവസ്ഥകൾ (ഖണ്ഡിക 2) നോക്കുക. 09/03/1998-ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 41/98-ൽ പറയുന്ന 29 (ഇരുപത്തിയൊൻപത്) സഹകരണ സ്ഥാപനങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താത്ക്കാലികമായി (പ്രൊവിഷണൽ) നിയമനം ലഭിച്ചിട്ടുള്ളവർക്ക് (സർവീസിൽ തുടരുന്നവരോ പിരിച്ചുവിടപ്പെട്ടിട്ടുള്ളവരോ ആയിട്ടുള്ളവർ) ഒരു വർഷത്തിൽ കുറയാതെ സർവീസ് ഉള്ളപക്ഷം തങ്ങളുടെ സർവീസിന്റെ ദീർഘ്യത്തോളം ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകുന്നതാണ്. എന്നാൽ പ്രായപരിധിയിലുള്ള ഈ ഇളവ് പരമാവധി അഞ്ചു വർഷക്കാലത്തേക്ക് മാത്രമേ ലഭിക്കുകയുളളൂ. ഒരിക്കൽ സ്ഥിരമായ അടിസ്ഥാനത്തിൽ (റെഗുലർ ബേസിസ്) നിയമനം ലഭിച്ചു കഴിഞ്ഞാൽ ഈ ആനുകൂല്യം മറ്റെതെങ്കിലും തസ്തികയിലേക്കുള്ള നിയമനത്തിന് നൽകുന്നതല്ല.
Qualifications
1.) യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അംഗീകരിച്ച സർവ്വകലാശാലകളിൽ നിന്നോ അല്ലെങ്കിൽ ഭാരത സർക്കാരിനാൽ സ്ഥാപിതമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നോ അല്ലെങ്കിൽ കേരള സർക്കാരിനാൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നോ ലഭിച്ച ബിരുദവും എച്ച്ഡിസി/ജെഡിസിയും അല്ലെങ്കിൽ തത്തുല്യ യോഗ്യത 2.)യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അംഗീകരിച്ച സർവ്വകലാശാലകളിൽ നിന്നോ അല്ലെങ്കിൽ ഭാരത സർക്കാരിനാൽ സ്ഥാപിതമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നോ അല്ലെങ്കിൽ കേരള സർക്കാരിനാൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നോ ലഭിച്ച മാർക്കറ്റിംഗിലുള്ള എംബി എ ബിരുദം 3.)കേന്ദ്ര / സംസ്ഥാന സർക്കാർ സർവീസിലോ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനത്തിൽ നിന്നോ അല്ലെങ്കിൽ രജിസ്റ്റേർഡ് സ്വകാര്യസ്ഥാപനത്തിൽ / സഹകരണസ്ഥാപനങ്ങളിൽ നിന്നോ മാനേജീരിയൽ കേഡറിൽ ലഭിച്ചിട്ടുളള 3 (മൂന്ന്) വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
Notes
കുറിപ്പ് : 1) Rule 10(a)(ii) of Part II, KS&SSR ഈ തെരഞ്ഞെടുപ്പിന് ബാധകമാണ്. 2) പരിചയ സർ是个ificates പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തതിനുശേഷവും സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കപ്പെടുകയുളളൂ. Original certificate സൂക്ഷിക്കേണ്ടതും കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതുമാണ്. 3) വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുല്യ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കുകയുളളൂ. 4) ഉദ്യോഗാർത്ഥികളുടെ SSLC ബുക്കിലെ ജാതി സംബന്ധിച്ച രേഖപ്പെടുത്തലിൽ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾ ശരിയായ ജാതി അപേക്ഷയിൽ അവകാശപ്പെടുകയും അത് തെളിയിക്കുന്നതിനുള്ള ബന്ധപ്പെട്ട റവനയ അധികാരി നൽകുന്ന ജാതി സർട്ടിഫിക്കറ്റ്/നോണ്‍ ക്രീമിലെയർ സർട്ടിഫിക്കറ്റ്, ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം എന്നിവ വെരിഫിക്കേഷന്‍ സമയത്ത് ഹാജരാക്കുകയും ചെയ്യേണ്ടതാണ്.
Related Recruitment Alerts

Similar Post Notifications

കെമിസ്റ്റ്

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:-
Last Date:2021-09-22
Category No:305/2021
Post Name:കെമിസ്റ്റ്
Department:കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്
Scale of Pay:₹ 6300-19250 (PR)