PSC Buddy
Category No: 331/2020Notification No: 331/2020

ടൈപ്പിസ്റ്റ് ഗ്രേഡ് II — TYPIST GRADE II

Applications are invited online only from qualified candidates for selection to the undermentioned post in Kerala Government Service.

Notification Details & Specifications

Category No
331/2020
Official PDF Document
Gazette Date
-
Last Date
2021-01-20
Department
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്
Name of Post
ടൈപ്പിസ്റ്റ് ഗ്രേഡ് II
Scale of pay
₹9190-15780
Number of vacancies
2 (രണ്ട്)
Method of appointment
നേരിട്ടുള്ള നിയമനം
Age Limit
18-36 ഉദ്യോഗാർത്ഥികൾ 01.01.2002 നും 02.01.1984-നുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ) എസ്സ്.സി/എസ്സ്.ടി, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും. (വയസ്സിളവിനെ സംബന്ധിച്ച മറ്റ് വ്യവസ്ഥകൾക്ക് ഈ വിജ്ഞാപനത്തിൽ പാർട്ട് 2- ലെ പൊതുവയവസ്ഥകളിലെ 2- ആം ഖണ്ഡിക നോക്കുക.) കുറിപ്പ് : പ്രസ്തുത സ്ഥാപനത്തിൽ റഗുലറായി ജോലി നോക്കുന്നവർക്ക് അവർ നിശ്ചിത യോഗ്യത നേടിയിട്ടുണ്ടെങ്കിൽ അവരുടെ സർവ്വീസിന്റെ ദൈർഘ്യത്തോളം ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകുന്നതാണ്. എന്നാൽ യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അമ്പത്) വയസ്സ് കവിയാൻ പാടില്ല.
Qualifications
1. എസ്.എസ്.എൽ.സി പരീക്ഷ ജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുലയമായ യോഗ്യത നേടിയിരിക്കണം. 2.ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ (കെ.ജി.ടി.ഇ/എം.ജി.റ്റി.ഇ) അല്ലെങ്കിൽ തത്തുലയമായ യോഗ്യതയും കമ്പ്യൂട്ടർ വേഡ് പ്രോസസിങ് അല്ലെങ്കിൽ തത്തുലയമായ യോഗ്യതയും നേടിയിരിക്കണം. 3.ടൈപ്പ്റൈറ്റിംഗ് മലയാളം ലോവർ (കെ.ജി.ടി.ഇ) അല്ലെങ്കിൽ തത്തുലയം. 4.ഗവണ്‍മെന്റിന്റെ അംഗീകൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച കമ്പ്യൂട്ടർ ഡേറ്റാ എൻട്രി കോഴ്സ് സർട്ടിഫിക്കറ്റ്.
Notes
കുറിപ്പ്: 1. മുകളിൽ കൊടുത്തിട്ടുള്ള ഒഴിവുകൾ ഇപ്പോൾ നിലവിലുള്ളതാണ്. ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്നു വർഷവും നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിനുശേഷം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുകയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിനു പ്രാബല്യമുണ്ടായിരിക്കുന്നതല്ല. മുകളിൽ കാണിച്ചിട്ടുള്ള ഒഴിവുകളിലേക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുന്ന സമയത്ത് എഴുതി അറിയിക്കപ്പെടുന്ന കൂടുതൽ ഒഴിവുകളിലേക്കും ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്. 2. മുകളിൽ പറയുന്ന തസ്തികയിലുള്ള നിയമനത്തിനുള്ള ഏതു ശിപാർശയും പിന്നീട് തെറ്റാണെന്നു ബോധ്യപ്പെട്ടാൽ റദ്ദു ചെയ്യുന്നതിനുള്ള അധികാരം കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഉണ്ടായിരിക്കുന്നതാണ്. നിയമന ശിപാർശ റദ്ദു ചെയ്താടനുടൻ നിയമനാധികാരി ആ ഉദ്യോഗാർത്ഥിയുടെ സേവനം അവസാനിപ്പിക്കേണ്ടതാണ്. എന്നാൽ നിയമന ശിപാർശ റദ്ദാക്കുകയും സേവനം അവസാനിപ്പിക്കുകയും ചെയ്യുന്നത് ഉദ്യോഗാർത്ഥിയുടെ പ്രൊബേഷന കാലമോ ജോലിയിൽ പ്രവേശിച്ച ശേഷം 240 ദിവസമോ ഏതണാ ആദ്യം പൂർത്തിയാകുന്നത് ആ കാലയളവിലായിരിക്കുമ്പം. 3. 03.01.2013 -ലെ G.O (P) No.01/13/SJD നമ്പർ സർക്കാർ ഉത്തരവു പ്രകാരം ഈ തസ്തികയുടെ 3% (മൂന്ന് ശതമാനം) ഒഴിവുകൾ ചലന വൈകല്യമുള്ളവർ/സെറിബ്രൽ പാൾസി ബാധിച്ചവർ, ശ്രവണ വൈകല്യമുള്ളവർ എന്നീ വിഭാഗങ്ങളിൽപെടുന്ന ഭിന്നശേഷിയുള്ളവർക്കായി സംവരണം ചെയ്തിരിക്കുന്നു.