PSC Buddy
Category No: 325/2021

ക്ലർക്ക് ഗ്രേഡ് - I — രണ്ടാം എൻ.സി.എ. വിജ്ഞാപനം (സൊസൈറ്റി വിഭാഗം)-പട്ടികജാതി

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള മെമ്പർ സൊസൈറ്റികളില്‍ സ്ഥിരമായി ജോലി ചെയ്യുന്നവരും നിശ്ചിത യോഗ്യതയുളളവരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും താഴെ പറയുന്ന ഒഴിവിിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഓണ്‍ലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ വഴി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Notification Details & Specifications

Category No
325/2021
Official PDF Document
Gazette Date
-
Last Date
2021-09-22
Department
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്
Name of Post
ക്ലർക്ക് ഗ്രേഡ് - I
Scale of pay
₹ 8,100-23,125 (PR)
Number of vacancies
പട്ടിക ജാതി - 1 (ഒന്ന്)
Method of appointment
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള മെമ്പർ സൊസൈറ്റികളില്‍ സ്ഥിരമായി ജോലി ചെയ്യുന്നവരും നിശ്ചിത യോഗ്യതയുളളവരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളായ ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം.
Age Limit
18- 50 ഉദ്യോഗാര്‍ത്ഥികള്‍ 02/01/1971 നും 01/01/2003 - നുംമിടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ).
Qualifications
(1) കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള മെമ്പർ സൊസൈറ്റികളില്‍ ഏതെങ്കിലും തസ്തികയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത റെഗുലര്‍ സര്‍വ്വീസ് ഉള്ളവരും സര്‍വീസില്‍ തുടരുന്നവരുമായ സ്ഥിരം ജീവനക്കാരായിരിക്കണം. അത്തരക്കാര്‍ അപേക്ഷ സമര്‍പ്പിക്കുന്ന തീയതിയിലും നിയമന തീയതിയിലും മെമ്പർ സൊസൈറ്റിയില്‍ സര്‍വീസില്‍ തുടരുന്നവരുമായിരിക്കണം. (2) a) ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കോ-ഓപ്പറേഷൻ ഐച്ഛിക വിഷയത്തോട കൂടിയ കോമേഴ്സ് ബിരുദം. അല്ലെങ്കില്‍ b) (I) ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും നേടിയ ബി.എ/ ബി.എസ്.സി / ബി.കോം. (മൂന്ന് വര്‍ഷത്തെ) ബിരുദം (ii) കോ-ഓപ്പറേഷനില്‍ ഹയര്‍ ഡിപ്ലോമ അല്ലെങ്കില്‍ തത്തുലയ യോഗ്യത (കേരളത്തിലെ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയനിലെ HDC അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് നല്‍കുന്ന HDC/HDCM അല്ലെങ്കില്‍ സബോര്‍ഡിനേറ്റ് (ജൂനിയര്‍) പെഴ്സണല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജെ.ഡി.സി.) വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം. അല്ലെങ്കില്‍ c) കോ-ഓപ്പറേഷൻ ഓപ്ഷണല്‍ സബ്ജക്ടോടുകൂടിയ റൂറല്‍ സര്‍വീസിലുളള ഡിപ്ലോമ. അല്ലെങ്കില്‍ d) കേരള അഗ്രിക്കള്‍ച്ചറല്‍ സര്‍വ്വകലാശാലയില്‍ നിന്നും നേടിയ ബി.എസ്.സി ബിരുദം (കോ- ഓപ്പറേഷനും ബാങ്കിങ്ങും)
Notes
കുറിപ്പ്:- 1) മുകളില്‍ കൊടുത്തിട്ടുളള ഒഴിവ് ഈ തസ്തികയുടെ 11/12/2015-ല്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ സൊസൈറ്റി വിഭാഗം (കോട്ടഗറി നം. 335/2013) പട്ടിക ജാതി സമുദായത്തിനുവേണ്ടി നീക്കിവച്ചിട്ടുളള ഒഴിവില്‍ ആ സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ നികത്തപ്പെടാതെയന്നതും ഇപ്പോള്‍ നിലവിലുളളതുമാണ്. ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും മേല്‍പ്പറഞ്ഞ ഒരു ഒഴിവിയിലേക്ക് നിയമന ശിപാർശയും നിയമനവും നടത്തുന്നതുവരെ റാങ്ക് ലിസ്റ്റ് പ്രാബല്യത്തിലുണ്ടായിരിക്കുന്നതാണ്. ഒന്നാം എൻ.സി.എ വിജ്ഞാപനം (ഗസറ്റ് തീയതി 31/10/2017, കോട്ടഗറി നം. 438/17, പ്രകാരം പട്ടിക ജാതി സമുദായത്തിലെ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാതിരുന്നതിനാലുളള രണ്ടാം എൻ.സി.എ വിജ്ഞാപനമാണിത്. 2) ഈ വിജ്ഞാപന പ്രകാരമുളള തെരഞ്ഞെടുപ്പ് സംസ്ഥാന തലത്തില്‍ നടത്തുന്നതാണ്. 3) കെ.സി.എസ്. ചട്ടം 184 പ്രകാരം ഈ ഉദ്യോഗത്തില്‍ നിയമിക്കപ്പെടുന്നവർ സര്‍വീസില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ തുടര്‍ച്ചയായ മൂന്ന് വർഷത്തെ സര്‍വീസിനുളളില്‍ രണ്ട് വർഷം പ്രൊബേഷനിലായിരിക്കും.