PSC Buddy
Category No: 324/2020

ഓവർസിയർ ഗ്രേഡ് II / ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II — OVERSEER GRADE II / DRAFTSMAN GRADE II

Applications are invited online only from qualified candidates for selection to the undermentioned post in Kerala Government Service. Applications must be submitted through the One Time Registration facility of the Kerala Public Service Commission website.

Notification Details & Specifications

Category No
324/2020
Official PDF Document
Gazette Date
-
Last Date
2021-01-20
Department
തദ്ദേശ സ്വയം ഭരണ വകുപ്പ്
Name of Post
ഓവർസിയർ ഗ്രേഡ് II / ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II
Scale of pay
₹22200-48000/-
Number of vacancies
51 (അൻപത്തി ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം
Age Limit
18-36. ഉദ്യോഗാർത്ഥികൾ 01.01.2002 നും 02.01.1984-നുംമിടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). എസ്സ്.സി /എസ്സ്.ടി, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.
Qualifications
(1) എസ്.എസ്.എൽ.സി ജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുലയമായ യോഗ്യതയും. (2)താെഴ പറയുന്നവയിൽ ഏതെങ്കിലും ഒരു യോഗ്യതയും ഉണ്ടായിരിക്കണം. (എ) സിവില്‍ എഞ്ചിനീയറിംഗിലുള്ള കെ.ജി.സി.ഇ. (രണ്ട് വര്‍ഷത്തെ കോഴ്സ്) (ബി)ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് അല്ലെങ്കില്‍ സെന്ററുകളില്‍ നിന്നും ഇന്ത്യാ ഗവണ്‍മെന്റിന്റെ തൊഴില്‍ മന്ത്രാലയം നടത്തുന്ന 18 മാസത്തെ കോഴ്സും തുടര്‍ന്ന് 6 മാസത്തെ പ്രാക്റ്റിക്കല്‍ ട്രെയിനിംഗും പൂര്‍ത്തിയാക്കിയശേഷം ഡ്രാഫ്റ്റ്സ്മാന (സിവില്‍) ട്രേഡില്‍ ലഭിക്കുന്ന ക്രാഫ്റ്റ്സ്മാന്‍ഷിപ്പ് ഡിപ്ലോമ. (സി)വനിതാ പോളിടെക്നിക്കുകള്‍ നല്‍കുന്ന സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ (രണ്ട് വര്‍ഷത്തെ കോഴ്സ്).
Notes
1. കെ.എസ്.ആന്റ് എസ്.എസ്.ആര്‍.പാര്‍ട്ട് II ലെ റൂള്‍ 10 (a) ii ബാധകമാണ്. 2. വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുലയയോഗ്യത അവകാശപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാർത്ഥികള്‍ ടി യോഗ്യതകളുടെ തത്തുലയത തെളിയിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പ്രമാണ പരിശോധന സമയത്ത് ഹാജരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കപ്പെടുകയുള്ളു. 3. ഉദ്യോഗാർത്ഥി അപേക്ഷയിൽ ശരിയായ ജാതി /സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എൽ.സി ബുക്കിൽ രേഖപ്പെടുത്തിയതിൽ നിന്നും വ്യത്യാസ്തമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നോൺക്രീമിലെയർ/ജാതി സർട്ടിഫിക്കറ്റിനൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ വിജ്ഞാപനം കൂടി പ്രമാണ പരിശോധന സമയത്തു് ഹാജരാക്കേണ്ടതാണ്.