PSC Buddy
Category No: 323/2020

വെറ്ററിനറി സർജൻ ഗ്രേഡ് II

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വൈബ്സൈറ്റ് മുഖാന്തിരം രജിസ്റ്റർ ചെയ്തതിന് ശേഷമാണ് ഉദ്യോഗാർത്ഥികൾ അവരവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കേണ്ടത്.

Notification Details & Specifications

Category No
323/2020
Official PDF Document
Gazette Date
-
Last Date
2021-01-20
Department
മൃഗസംരക്ഷണം
Name of Post
വെറ്ററിനറി സർജൻ ഗ്രേഡ് II
Scale of pay
₹ 39500 - 83000
Number of vacancies
പ്രതീക്ഷിത ഒഴിവുകൾ
Method of appointment
നേരിട്ടുള്ള നിയമനം.
Age Limit
18-39. ഉദ്യോഗാർത്ഥികൾ - 02.01.1981 നും 01.01.2002 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) പട്ടികജാതി/പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും.(വയസ്സിളവിനെ സംബന്ധിച്ച മറ്റ് വ്യവസ്ഥകൾക്ക് പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക.) കുറിപ്പ്:- വിമുക്ത ഭടന്മാർക്ക് സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിൽ നിയമിക്കപ്പെടുവാന അർഹതയുള്ളവരുടെ പ്രതിരോധ സേനയിലെ സേവന കാലവും ഡിസ്ചാർജ്ജ് ചെയ്തതിനുശേഷമുള്ള തൊഴിലില്ലാതിരുന്ന കാലയളവിൽ പരമാവധി മൂന്നു വർഷവും ഉയർന്ന പ്രായപരിധി കണക്കാക്കുന്നതിൽ നിന്നും ഒഴിവാക്കുന്നതാണ്.
Qualifications
1. വെറ്ററിനറി സയൻസിൽ ബിരുദം. 2. 1984-ലെ ഇന്ത്യൻ വെറ്ററിനറി കൗൺസിൽ ആക്ടിന് (1984-ലെ സെൻട്രൽ ആക്ട് 52) അനുസൃതമായി കേരള സംസ്ഥാന വെറ്ററിനറി കൗൺസിലിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. 3. മലയാള ഭാഷ കൈകാര്യം ചെയ്യാനുള്ള പരിജ്ഞാനം ഉണ്ടായിരിക്കണം.
Notes
കുറിപ്പ് I :- 1 കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർവ്വീസ് റൂൾസ്, 1958 പാർട്ട് 2 റൂൾ 10-ലെ ക്ലോസ്സ് (എഎഎഎ) അനുസരിച്ച് മലയാളം ലാംഗേജ് ടെസ്റ്റ് പാസ്സാകേണെന്ന വ്യവസ്ഥയിൽ കേരള സംസ്ഥാനത്തിലെ ഭാഷാനയൂനപക്ഷങ്ങൾക്ക് മൂന്നാമത്തെ യോഗ്യതയിൽ ഇളവ് അനുവദിക്കുന്നതാണ്. 2 ഉദ്യോഗാർത്ഥികൾക്ക് മലയാള ഭാഷയിലുള്ള പരിജ്ഞാനം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കമ്മീഷൻ പരിശോധിക്കുന്നതായിരിക്കും കുറിപ്പ് II :- 1 KS &SSR, Part II Rule 10 (a) ii ബാധകമാണ്. 2 വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കപ്പെടൂ. 3 ഉദ്യോഗാർത്ഥി, അപേക്ഷയിൽ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എൽ.സി ബുക്കിൽ രേഖപ്പെടുത്തിയതിൽ നിന്ന് വ്യത്യാസമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നോണ്‍ക്രീമിലെയർ/ജാതി സർട്ടിഫിക്കറ്റിനൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്. കുറിപ്പ് III :- ട്രെയിനിംഗ് 1. വെറ്ററിനറി സർജനരായി നിയമിക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ പ്രൊബേഷൻ കാലയളവിനുള്ളിൽ മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന ട്രെയിനിംഗ് കോഴ്സ് പൂർത്തിയാക്കേണ്ടതാണ്. പ്രൊബേഷൻ കാലയളവ് കണക്കാക്കുന്നതിന് ട്രെയിനിംഗ് കാലം ഡ്യൂട്ടിയായി പരിഗണിക്കപ്പെടുന്നതാണ്. 2. മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക്അസിസ്റ്റന്റായി 5 വർഷത്തിൽ കുറയാത്ത സർവ്വീസ് ഉള്ളവർക്കും സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിൽ നിയമിക്കപ്പെടുന്ന ആർമിയിൽ നിന്നും പിരിച്ചുകവിടപ്പെട്ടവർക്കും ട്രെയിനിംഗിനെ സംബന്ധിച്ച വ്യവസ്ഥ ബാധകമല്ല. 3. കേരള കാർഷിക സർവ്വകലാശാലയോ മറ്റേതെങ്കിലും കാർഷിക സർവ്വകലാശാലയോ നടത്തുന്ന ഇന്റേണ്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം സഹിതമുള്ള ബി.വി.എസ്.സി. ആന്റ് എ.എച്ച് കോഴ്സ് പാസ്സായവരെ പ്രസ്തുത ട്രെയിനിംഗിൽ നിന്നും ഒഴിവാക്കുന്നതാണ്.
Related Recruitment Alerts

Similar Post Notifications

വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് II

കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ധീവര സംവരണ സമുദാച്യത്തില്‍പെടുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രഷന്‍ പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തിരം രജിസ്റ്റർ ചെയ്തതിനു ശേഷമാണ് ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കേണ്ടത്.

Post Details

Gazette Date:-
Last Date:2021-05-05
Category No:103/2021
Post Name:വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് II
Department:മൃഗസംരക്ഷണം
Scale of Pay:₹ 39500 – 83000