PSC Buddy
Category No: 320/2020

വർക്ക് സൂപ്രണ്ട് — ഒന്നാം എൻ.സി.എ. വിജ്ഞാപനം - വർക്ക് സൂപ്രണ്ട് - കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് (മണ്ണ് സംരക്ഷണം)

താഴപ്പറയുന്ന തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള Dheevara സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നുമാത്രമായി അപേക്ഷകൾ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
320/2020
Official PDF Document
Gazette Date
-
Last Date
2020-12-30
Department
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് (മണ്ണ് സംരക്ഷണം)
Name of Post
വർക്ക് സൂപ്രണ്ട്
Scale of pay
Rs, 19000-43600/-
Number of vacancies
ജില്ലാടിസ്ഥാനത്തിൽ ധീവര കാസർഗോഡ് 1 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം ( ധീവര വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം)
Age Limit
18-39, ഉദ്യോഗാർത്ഥികൾ 02.01.1981-നു ശേഷം 01.01.2002-നു ശേഷം ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ). കുറിപ്പ്: യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50(അമ്പത്) വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങൾക്ക് ഈ വിജ്ഞാപനത്തിന്റെ പാർട്ട് -2 ലെ പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2 നോക്കുക.
Qualifications
7. യോഗ്യതകൾ : 1) എസ്.എസ്.എൽ.സി. ജയിച്ചിരിക്കണം. 2 ) എ) സർവ്വയിംഗും ലെവലിങ്ങും (ലോവർ) കെജി.റ്റി.ഇ./എം.ജി.റ്റി.ഇ. കൂടാതെ കെജി.റ്റി.ഇ./ എം.ജി.റ്റി.ഇ. (ലോവർ) പരീക്ഷയ്ക്കുള താഴപ്പറയുന്ന വിഷയങ്ങളിൽ ഏതെങ്കിലും രണ്ട് വിഷയങ്ങൾ കൂടി ജയിച്ചിരിക്കണം. (a) ബിൽഡിംഗ് ഡ്രായിംഗും എസ്റ്റിമേറ്റിംഗും (ലോവർ) (b) ബിൽഡിംഗ് മെറ്റീരിയൽസും കോൺസ്ട്രക്ഷനും (ലോവർ) (c) എർത്ത് വർക്കും റോഡ് മേക്കിംഗും (ലോവർ) (d) ഹൈഡ്രോളിക്സും ഇറിഗേഷൻ എഞ്ചിനീയറിംഗും (ലോവർ) (e) മെൻസുറേഷൻ (ലോവർ) അല്ലെങ്കിൽ (ബി) ഡ്രാഫ്റ്റ്സ്മാൻ ട്രെയ്നിംഗ് സ്കീം അനുസരിച്ച് റീസറ്റിൽമെന്റ് എംപ്ലോയ്മെന്റ് ഡയറക്ടർ ജനറലിൽ നിന്നും ലഭിച്ച സർവ്വെയർ ട്രേഡിലുള്ള സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ (സി)ഡ്രാഫ്റ്റ്സ്മാൻ (സിവില്‍) അല്ലെങ്കിൽ മെക്കാനിക്കൽ ട്രേഡിലുള്ള ഐ.റ്റി.ഐ. സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ (ഡി)കേരള കാർഷിക സർവ്വകലാശാലയുടേയോ, അതിന് സമാനമായി കേരള കാർഷിക സർവ്വകലാശാല അംഗീകരിച്ചിട്ടുള്ളതോ ആയ 2 വർഷത്തെ കാലയളവിൽ കുറയാത്ത ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ ആന്റ് റൂറൽ എഞ്ചിനീയറിംഗ് യോഗ്യത. കുറിപ്പ്: 1. ഈ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് KS&SSR Part II Rule 10 (a) (ii) ബാധകമാണ്. 2.വിജ്ഞാപനപ്രകാരമുള്ള യോഗ്യതകളുടെ തത്തുല്യയോഗ്യത അവകാശപ്പെട്ട് അപേക്ഷസമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജാരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുല്യമായി പരിഗണിക്കപ്പെടുകയുള്ളു.
Notes
i) ഉദ്യോഗാർത്ഥികൾ കമ്മീഷന്റെ വെബ് സൈറ്റിലൂടെ ഓൺലൈനായി മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അല്ലാത്തതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. ഓൺലൈൻ അപേക്ഷകൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ വെബ് സൈട്ടായ www.keralapsc.gov.in-ൽ ലഭ്യമാണ്. ii) ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംവരണസമുദായത്തിൽപ്പെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരുറയിപ്പും കൂടാതെ നിരസിക്കപ്പെടുന്നതാണ്. iii)ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് ഈ തസ്തികയ്ക്ക് താഴപ്പറയുന്ന തീയതിയിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ കാലയളവിൽ മേൽപ്പറഞ്ഞ സമുദായത്തിന് വേണ്ടി നീക്കിവച്ചിട്ടുള്ളതും എന്നാൽ ആ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ നികത്തപ്പെടാതെ വരുന്നതുമായ ഒഴിവുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ നിയമന ശിപാർശ ചെയ്ത് നിയമനം നടത്തുന്നതുവരെയോ അല്ലെങ്കിൽ ഈ വിജ്ഞാപനപ്രകാരം പ്രസിദ്ധീകരിക്കുന്ന എൻ.സി.എ റാങ്ക് ലിസ്റ്റ് നിലവിൽ വരുന്ന തീയതി മുതൽ മൂന്ന് വർഷംവരെയോ ഏതാണോ ആദ്യം ആ തീയതിവരെ പ്രാബല്യമുണ്ടായിരിക്കുന്നതാണ്. iv) മുകളിൽ കൊടുത്തിരിക്കുന്ന സംവരണ സമുദായത്തിന്റെ അഭാവത്തിൽ പുറപ്പെടുവിക്കുന്ന ഒന്നാം എൻ.സി.എ വിജ്ഞാപനം. ഈ വിജ്ഞാപനപ്രകാരം ഈ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികൾ മുകളിൽ ഒഴിവ് രേഖപ്പെടുത്തിയിട്ടുള്ള ജില്ലയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതും, ജില്ലയുടെ പേര് അപേക്ഷയുടെ നിർദ്ദിഷ്ട കോളത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്. v)ഈ വിജ്ഞാപനപ്രകാരമുള്ള തെരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ 27.05.71-ലെ സർക്കാർ ഉത്തരവ്(എം.എസ്)154/71/പി.ഡി-യിലെ പ്രത്യേക വ്യവസ്ഥകൾക്കനുസൃതമായി നടത്തുന്നതാണ്. ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കുന്ന ഒരാളിന് സർവീസ് ആരംഭിക്കുന്ന തീയതി മുതൽ തുടർച്ചയായി അഞ്ചുവർഷക്കാലത്തിനിടയ്ക്ക് മറ്റെതേങ്കിലും ഒരു ജില്ലയിലേക്ക് മാറ്റം അനുഭവിക്കുന്നതല്ല. അഞ്ചുവർഷത്തിനുശേഷം മറ്റെതേങ്കിലും ജില്ലയിലേക്ക് മാറ്റം അനുഭവിക്കുകയാണെങ്കിൽ അത് 02.12.1991-ലെ ജി.ഒ. (പി) നം. 36/91/പി. ആന്റ് എ.ആർ.ഡി. ഉത്തരവിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കുന്നതാണ്. ഇപ്പോൾ സർക്കാർ സർവീസിൽ ఇదే ഉദ്യോഗത്തിൽ ഏതെങ്കിലും ഒരു ജില്ലയിൽ ഇരിക്കുന്നവർക്ക് ഈ വിജ്ഞാപനപ്രകാരം അപേക്ഷകൾ അയക്കുവാൻ അർഹതയില്ല. എന്നാൽ ഇതിലും ഉയർന്ന ഉദ്യോഗത്തിന് അപേക്ഷ ക്ഷണിക്കപ്പെടുമ്പോൾ അപേക്ഷിക്കാവുന്നതാണ്. vi) ഉദ്യോഗാർത്ഥികളുടെ SSLC ബുക്കിൽ രേഖപ്പെടുത്തിയ ജാതി/സമുദായത്തിൽ നിന്നും വ്യത്യസ്തമായ ജാതി/ സമുദായം അപേക്ഷയിൽ അവകാശപ്പെടുന്ന പക്ഷം അത് അസ്സൽ പ്രമാണ പരിശോധന തീയതിക്കു മുൻപ് ഗസറ്റിൽ വിജ്ഞാപനം ചെയ്തിരിക്കേണ്ടതും ജാതി തെളിയിക്കുന്നതിന് റവന്യൂ അധികാരി നൽകുന്ന ജാതി സർട്ടിഫിക്കറ്റ്/നോൺ ക്രീമിലയർ സർട്ടിഫിക്കറ്റ് എന്നിവയോടൊപ്പം ഇത് സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം കൂടി ഒറ്റത്തവണ പരിശോധനാ സമയത്തോ കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്തോ ഹാജരാക്കേണ്ടതാണ്.