ജൂനിയർ ഇൻസ്ട്രക്ടർ (ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്) — ഒന്നാം എൻ.സി.എ. വിജ്ഞാപനം - ജൂനിയർ ഇൻസ്ട്രക്ടർ (ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്)
കേരള സർക്കാർ സർവ്വീസിൽ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ മുസ്ലീം വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
നേരിട്ടുള്ള നിയമനം. (മുസ്ലീം വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം)
കുറിപ്പ്:- മുകളിൽ കാണിച്ചിട്ടുള്ള സംവരണ വിഭാഗത്തിൽപ്പെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്. അങ്ങനെയുള്ളവർക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രത്യേകമായി നൽകുന്നതല്ല.
Age Limit
19-47, ഉദ്യോഗാർത്ഥികൾ 02.01.1973 നും 01.01.2001 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ-പൊതുവ്യവസ്ഥയിലെ പാർട്ട് 2 ഖണ്ഡിക 2(i) ഉൾപ്പെടെ) പ്രായപരിധി സംബന്ധിച്ച വ്യവസ്ഥകൾക്ക് പൊതുവ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക. (ഖണ്ഡിക 2(i) ഒഴികെ)
Qualifications
1. എസ്.എസ്.എൽ.സി. ജയിച്ചിരിക്കണം അഥവാ തത്തുലയമായ യോഗ്യത ഉണ്ടായിരിക്കണം.
2.(എ) അനുയോജ്യമായ ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷമുള്ള പ്രസ്തുത ട്രേഡിലുള്ള മൂന്നുവർഷത്തെ പരിചയവും.
അല്ലെങ്കിൽ
(ബി) അനുയോജ്യമായ ട്രേഡിലുള്ള നാഷണൽ അപ്രെന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷമുള്ള പ്രസ്തുത ട്രേഡിൽ ഒരു വർഷത്തെ പരിചയവും.
അല്ലെങ്കിൽ
(സി)ഗവൺമെന്റോ അഥവാ ഗവൺമെന്റ് അംഗീകൃത പോളിടെക്നിക്കിൽ നിന്നും ലഭിച്ച അനുയോജ്യമായ എഞ്ചിനീയറിംഗ് ശാഖയിൽ നേടിയ ഡിപ്ലോമ അല്ലെങ്കിൽ തത്തുലയ യോഗ്യതയോ.
കുറിപ്പ്:- അനുയോജ്യമായ/ബന്ധപ്പെട്ട ട്രേഡിൽ വർക്ക്ഷോപ്പ് അറ്റൻഡറായിുള്ള പരിചയം പ്രസ്തുത ട്രേഡിലുള്ള പരിചയമായി കണക്കാക്കുന്നതാണ്.
Notes
കുറിപ്പ് :
1. KS&SSR പാർട്ട് II റൂൾ 10(a)(ii) ബാധകമാണ്.
2. വിജ്ഞാപനപ്രകാരമുള്ള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി. യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കുകയുള്ളു.
3. ഉദ്യോഗാർത്ഥി അപേക്ഷയിൽ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എൽ.സി. ബുക്കിൽ രേഖപ്പെടുത്തിയതിൽ നിന്നും വ്യത്യാസമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ നോൺക്രീമിലെയർ/ ജാതി സർട്ടിഫിക്കറ്റിനോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധന സമയത്ത് ഹാജരാക്കേണ്ടതാണ്.
4. 2 (എ) അല്ലെങ്കിൽ 2(ബി) യോഗ്യതയായി അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെപ്പറയുന്ന മാതൃകയിൽ പരിചയ സർട്ടിഫിക്കറ്റ് വാങ്ങി പരിചയം സംബന്ധിച്ച വിശദാംശങ്ങൾ (സർട്ടിഫിക്കറ്റ് നമ്പർ, തീയതി, തസ്തികയുടെ പേര്, കാലയളവ്, നൽകിയ അധികാരിയുടെ പേര്, സ്ഥാപനത്തിന്റെ പേര് മുതലായവ) രേഖപ്പെടുത്തി പരിചയ സർട്ടിഫിക്കറ്റിന്റെ scanned image upload ചെയ്താൽ മാത്രമേ അപേക്ഷ സമർപ്പിക്കൽ സാധ്യമാകുകയുള്ളു. ഉദ്യോഗാർത്ഥികൾ പ്രസ്തുത സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.