PSC Buddy
Category No: 208/2021

ഓവർസിയർ ഗ്രേഡ് II (ഇലക്ട്രിക്കൽ)

കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Notification Details & Specifications

Category No
208/2021
Official PDF Document
Gazette Date
2021-06-16
Last Date
2021-07-21
Department
കേരളത്തിലെ സർവ്വകലാശാലകള്‍
Name of Post
ഓവർസിയർ ഗ്രേഡ് II (ഇലക്ട്രിക്കൽ)
Scale of pay
₹ 22,200-48,000/-
Number of vacancies
01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം.
Age Limit
18-36, ഉദ്യോഗാർത്ഥികള്‍ 02.01.1985 നും 01.01.2003 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ) മറ്റു പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും നിയമാനുസൃത ഇളവുണ്ടായിരിക്കു. (വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകള്‍ക്ക് പൊതു വ്യവസ്ഥകളിലെ പാര്‍ട്ട് II-ലെ രണ്ടാം ഖണ്ഡിക നോക്കുക.) കുറിപ്പ് 1:- യാതൊരു കാരണവശാലും ഉയര്‍ന്ന പ്രായപരിധി 50 (അന്‍പത്) വയസ്സ് കവിയാന്‍ പാടില എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയര്‍ന്ന പ്രായപരിധിയില്‍ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് ഈ വിജ്ഞാപനത്തിന്റെ പാര്‍ട്ട് II-ലെ പൊതു വ്യവസ്ഥകള്‍ (ഖണ്ഡിക 2) നോക്കുക.
Qualifications
1 ബന്ധപ്പെട്ട വിഷയത്തില്‍ ഉള്ള 3 വര്‍ഷത്തെ അംഗീകൃത ഡിപ്ലോമ അഥവാ തത്തുലയമായ യോഗ്യത. അല്ലെങ്കില്‍ 2 എസ്സ്.എസ്സ്.എല്‍.സി. അഥവാ തത്തുലയ യോഗ്യതയും താഴെപ്പറയുന്ന ഏതെങ്കിലും ഒരു യോഗ്യതയും കൂടി ഉണ്ടായിരിക്കുകയും ചെയ്യേണ്ടതാണ്. അതായത്- a) കേരള ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റ് (ദ്വിവല്‍സര കോഴ്സ്) അല്ലെങ്കില്‍ b) ഇന്ത്യ ഗവണ്‍മെന്റിന്റെ തൊഴില്‍ മന്ത്രാലയം നടത്തുന്ന ഇന്‍ഡസ്ട്രീയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്/ സെന്റര്‍ എന്നിവയിലെ 18 മാസത്തെ കോഴ്സില്‍ ഡ്രാഫ്റ്റ്സ്മാന്‍ ട്രേഡില്‍ (6 മാസത്തെ പ്രാക്ടിക്കല്‍ ട്രെയിനിങ് ഉള്ള) ഡ്രാഫ്റ്റ്സ്മാന്‍ഷിപ്പിലുള്ള ഡിപ്ലോമ.
Notes
കുറിപ്പ് I: 1. KS & SSR പാര്‍ട്ട് II റൂള്‍ 10 (a) (ii) ബാധകമാണ്. 2. വിജ്ഞാപനപ്രകാരമുള്ള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാർത്ഥികള്‍ ടി യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കുകയുള്ളു. 3. ഉദ്യോഗാർത്ഥി അപേക്ഷയില്‍ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയതില്‍ നിന്ന് വ്യത്യാസമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നോണ്‍ ക്രീമിലെയര്‍/ ജാതി സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണപരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്.
Related Recruitment Alerts

Similar Post Notifications

പ്രോഗ്രാമർ

കേരളത്തിലെ വിവിധ സർവകലാശാലകളിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:2021-06-16
Last Date:2021-07-21
Category No:205/2021
Post Name:പ്രോഗ്രാമർ
Department:കേരളത്തിലെ സർവ്വകലാശാലകള്‍
Scale of Pay:₹ 39,500-83,000/-