PSC Buddy
Category No: 207/2021

പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് II (ലൈബ്രറി) — വിജ്ഞാപനം - പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് II (ലൈബ്രറി) - കേരളത്തിലെ സർവ്വകലാശാലകൾ

കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

Notification Details & Specifications

Category No
207/2021
Official PDF Document
Gazette Date
2021-06-16
Last Date
2021-07-21
Department
കേരളത്തിലെ സർവ്വകലാശാലകൾ
Name of Post
പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് II (ലൈബ്രറി)
Scale of pay
₹ 27,800-59,400/-
Number of vacancies
01 (ഒന്ന് ) മുകളിൽ കാണിച്ചിട്ടുള്ള ഒഴിവുകൾ ഇപ്പോൾ നിലവിലുള്ളതാണ്. ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രാബലയത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്ന് വർഷവും നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിനു ശേഷം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുകയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിന് പ്രാബലയമുണ്ടായിരിക്കുന്നതല്ല. മുകളിൽ കാണിച്ചിട്ടുള്ള ഒഴിവിടത്തിലേക്ക് ലിസ്റ്റ് പ്രാബലയത്തിലിരിക്കുന്ന സമയത്ത് എഴുതി അറിയിക്കപ്പെടുന്ന കൂടുതൽ ഒഴിവുകളിലേക്കും ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്.
Method of appointment
നേരിട്ടുള്ള നിയമനം.
Age Limit
22-36, ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.1999 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമനുസൃത ഇളവുണ്ടായിരിക്കും. (വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകൾക്ക് പൊതു വ്യവസ്ഥയിലെ പാർട്ട് II-ലെ രണ്ടാം ഖണ്ഡിക നോക്കുക.) കുറിപ്പ് :- യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങൾക്ക് ഈ വിജ്ഞാപനത്തിന്റെ പാർട്ട് II-ലെ പൊതു വ്യവസ്ഥകൾ (ഖണ്ഡിക 2) നോക്കുക
Qualifications
ലൈബ്രറി സയൻസിൽ എം.എൽ.ഐ.എസ്.സി അഥവാ ബി.എൽ.ഐ.എസ്.സി അഥവാ മറ്റേതെങ്കിലും തത്തുല്യ യോഗ്യത.
Notes
കുറിപ്പ് :- i) 2015-ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (സർവ്വകലാശാലകളുടെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ആക്ടിലെ Rule 2 a(i) മുതൽ (xiii) വരെ നിഷ്കർഷിക്കുന്ന സർവ്വകലാശാലകളിലേയും ഈ ആക്ടിൽ നിയമപ്രകാരം ചേർക്കപ്പെടുന്ന മറ്റ് സർവ്വകലാശാലകളിലെയും ടി തസ്തികയുടെ നിയമനങ്ങൾക്കും ഈ വിജ്ഞാപനം ബാധകമായിരിക്കും. ii) ഈ വിജ്ഞാപനപ്രകാരം ഒരു റാങ്ക് ലിസ്റ്റ് മാത്രം തയ്യാറാക്കപ്പെടുന്നതും അതിൽ നിന്നും മുകളിൽ പറയുന്ന എല്ലാ സർവ്വകലാശാലകളിലെയും പ്രസ്തുത തസ്തികകളിലുണ്ടാകുന്ന ഒഴിവുകളിലേയ്ക്കു് നിയമന ശിപാർശ നടത്തുന്നതുമാകയാൽ ഒരു ഉദ്യോഗാർത്ഥി ഒരു അപേക്ഷ മാത്രം അയച്ചാൽ മതിയാകും. ഓരോ സർവ്വകലാശാലകളിലേയ്ക്കും അതാതു സർവ്വകലാശാല കളിൽ നിന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന മുറയനുസരിച്ച് ഉദ്യോഗാർത്ഥികളെ സംവരണ വ്യവസ്ഥകൾക്ക് വിധേയമായി അവരുടെ റാങ്ക് അനുസരിച്ച് നിയമന ശിപാർശ നടത്തുന്നതാണ്. ഒരിക്കൽ നിയമന ശിപാർശ ചെയ്യപ്പെട്ടാൽ അയാളുടെ ഊഴം അവസാനിക്കുന്നതും ഇതേ ലിസ്റ്റിൽ നിന്നും വേറൊരു സർവ്വകലാശാലയിലേയ്ക്ക് നിയമന ശിപാർശ ചെയ്യപ്പെടാൻ അർഹതയിലാതാകുന്നതുമാണ്. ഒന്നിലധികം സർവ്വകലാശാലകളിലേയ്ക്ക് ഒരു പൊതു പരീക്ഷയുടെ അടിസ്ഥാനത്തിൽ ഒരു പൊതുവായ റാങ്ക് ലിസ്റ്റ് തയ്യാറാക്കപ്പെടുകയും അതിൽ നിന്നും നിയമനം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒരു സർവ്വകലാശാലയിലേയ്ക്ക് ഒരിക്കൽ നിയമനം ലഭിച്ച ശേഷം ഒഴിവുകളുടെ അഭാവത്തിൽ പിരിച്ചവിടപ്പെട്ട ഉദ്യോഗാർത്ഥിയ്ക്ക് തന്റെ പേര് വീണ്ടും പബ്ലിക് സർവ്വീസ് കമ്മീഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്യാവുന്നതും പിന്നീട് മേൽപ്പറഞ്ഞ സർവ്വകലാശാലകളിൽ ഏതെങ്കിലും ഒന്നിൽ ആദ്യം ഉദ്യണ്ടാകുന്ന ഒഴിവുകളിൽ നിയമന ശിപാർശ നടത്തുന്നതുമാണ്. ഉദ്യോഗാർത്ഥിയുടെ പ്രൊബേഷൻ കാലാവധി കണക്കിലെടുക്കുമ്പോൾ പിരിച്ചവിടപ്പെട്ട സർവ്വകലാശാലയിലെ സേവനകാലം കണക്കിലെടുക്കുന്നതാണ്. പിരിച്ചവിടപ്പെട്ട സർവ്വകലാശാലയിൽ തന്നെ പുനർ നിയമനം ആഗ്രഹിക്കുന്നപക്ഷം പബ്ലിക് സർവ്വീസ് കമ്മീഷനിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ട ആവശ്യം ഇല്ല. എന്നാൽ ആദ്യത്തെ സർവ്വകലാശാലയിൽ ഒഴിവുണ്ടാകുന്നതുവരെ ഉദ്യോഗാർത്ഥി കാത്തിരിക്കേണ്ടതാണ്. ഒരു പ്രത്യേക സർവ്വകലാശാലയിൽ തന്നെ ആദ്യ നിയമനം ആവശ്യപ്പെടുവാൻ ഉദ്യോഗാർത്ഥിയ്ക്ക് അവകാശം ഉണ്ടായിരിക്കുന്നതല്ല.
Related Recruitment Alerts

Similar Post Notifications

ഓവർസിയർ ഗ്രേഡ് II (സിവിൽ)

കേരളത്തിലെ വിവിധ സർവ്വകലാശാലകളിലെ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:-
Last Date:2023-01-18
Category No:521/2022
Post Name:ഓവർസിയർ ഗ്രേഡ് II (സിവിൽ)
Department:കേരളത്തിലെ സർവ്വകലാശാലകൾ
Scale of Pay:₹ 31,100-66,800/-