PSC Buddy
Category No: 129/2021, 130/2021

ലക്ചറർ ഗ്രേഡ് II - ഹോം സയന്‍സ് — Lecturer Grade II - Home Science

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈന്‍ മുഖേന ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Notification Details & Specifications

Category No
129/2021, 130/2021
Official PDF Document
Gazette Date
-
Last Date
2021-06-02
Department
ഗ്രാമവികസനം
Name of Post
ലക്ചറർ ഗ്രേഡ് II - ഹോം സയന്‍സ്
Scale of pay
₹ 29200-62400
Number of vacancies
1 (ഒന്ന്)
Method of appointment
(i) കാറ്റഗറി നമ്പർ : 129/2021 വിലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസർ വിഭാഗത്തില്‍ മൂന്ന് വർഷത്തെ പരിചയമുള്ളവരോ അല്ലെങ്കില്‍ എക്സ്റ്റന്‍ഷന്‍ ഓഫീസർമാർ(വനിതാക്ഷേമം) / എക്സ്റ്റന്‍ഷന്‍ ഓഫീസർമാർ (ഹൗസിംഗ് )ഗ്രേഡ് II വിഭാഗത്തില്‍ ജോലിചെയ്യുന്നവരോ ആയ വനിതാ ഉദ്യോഗസ്ഥരില്‍ നിന്നും തസ്തികമാറ്റം വഴിയുള്ള നിയമനം. (ii) കാറ്റഗറി നമ്പർ : 130/2021 ഇനം (i)-ല്‍ പറഞ്ഞിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തില്‍ നേരിട്ടുള്ള നിയമനം.
Age Limit
തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് : 01.01.2021 – ന് 45 വയസ്സ് കവിയാന്‍ പാടില്ല. (വയസ്സളവ് സംബന്ധിച്ച ആനുകൂല്യം ഒരു വിഭാഗത്തിനും അനുവദനീയമല്ല). നേരിട്ടുള്ള നിയമനത്തിന് : 18-36. ഉദ്യോഗാർത്ഥികൾ 02.01.1985-നും 01.01.2003-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ). പട്ടികജാതി, പട്ടിക വർഗം, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും വിധവകള്‍ക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. (വയസ്സിളവിനെ സംബന്ധിച്ച മറ്റ് വ്യവസ്ഥകള്‍ക്ക് പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക.)
Qualifications
തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് : ഹോം സയന്‍സ് മുഖ്യവിഷയമാെയോ ഉപവിഷയമാെയോ നേടിയിട്ടുള്ള ബാച്ചിലർ ബിരുദം. നേരിട്ടുള്ള നിയമനത്തിന് : ഹോം സയന്‍സിലുള്ള മാസ്റ്റർ ബിരുദം.
Notes
കുറിപ്പ് (i) KS & SSR Part II Rule 10 (a) ii ബാധകമാണ്. (ii) വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികള്‍ ടി യോഗ്യതയുടെ തത്തുലയത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാല്‍ മാത്രേമ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കുകയുള്ളു. (iii) ഉദ്യോഗാർത്ഥി അപേക്ഷയില്‍ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയതില്‍ നിന്നും വ്യത്യസ്തമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നോണ്‍ ക്രീമിലെയർ/ജാതി സർട്ടിഫിക്കറ്റിനോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്. (iv) തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികള്‍ സേവന ദൈർഘ്യം തെളിയിക്കുന്നതിന് ബന്ധപ്പെട്ട ഓഫീസ് മേധാവിയില്‍ നിനോ വകുപ്പ് മേധാവിയില്‍ നിനോ ലഭിച്ച സർവ്വീസ് സർട്ടിഫിക്കറ്റിന്റെ അസ്സല്‍ വാങ്ങി സൂക്ഷിക്കുകയും കമ്മീഷന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കേണ്ടതുമാണ്.
Related Recruitment Alerts

Similar Post Notifications

ലക്ചറർ ഗ്രേഡ് I – റൂറല്‍ ഇന്‍ഡസ്ട്രീസ്

കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

Post Details

Gazette Date:-
Last Date:2021-09-22
Category No:292/2021
Post Name:ലക്ചറർ ഗ്രേഡ് I – റൂറല്‍ ഇന്‍ഡസ്ട്രീസ്
Department:ഗ്രാമവികസനം
Scale of Pay:₹ 35700-75600/-