PSC Buddy
Category No: 111/2023 - 115/2023Notification No: 111/2023 - 115/2023

സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ്-II — രണ്ടാം എൻ.സി.എ. വിജ്ഞാപനം (സൊസൈറ്റി വിഭാഗം)

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പർ സൊസൈറ്റികളിൽ സ്ഥിരമായി ജോലിചെയ്യുന്നവരും നിശ്ചിത യോഗ്യതയുള്ളവരുമായ ഈഴവ/ബില്ലവ/തിയ്യ, പട്ടികജാതി, മുസ്ലിം, ലാറ്റിൻ കത്തോലിക്ക/ആംഗ്ലോ ഇന്ത്യൻ, ഒ.ബി.സി. വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും താഴെ പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിന് ഓണ്‍ലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
111/2023 - 115/2023
Official PDF Document
Gazette Date
-
Last Date
2023-07-19
Department
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്
Name of Post
സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ്-II
Scale of pay
₹ 15190- 30190/-
Number of vacancies
കോട്ടഗറി നമ്പർ സമുദായം ഒഴിവ് 111/2023 ഈഴവ/ബില്ലവ/തിയ്യ 1 (ഒന്ന്) 112/2023 പട്ടിക ജാതി 2 (രണ്ട്) 113/2023 മുസ്ലിം 1 (ഒന്ന്) 114/2023 ലാറ്റിൻ കത്തോലിക്ക/ആംഗ്ലോ ഇന്ത്യൻ 1 (ഒന്ന്) 115/2023 ഒ.ബി.സി. 1 (ഒന്ന്)
Method of appointment
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പർ സൊസൈറ്റികളിൽ സ്ഥിരമായി ജോലി ചെയ്യുന്നവരായ നിശ്ചിത യോഗ്യതയുള്ളവരായ ഈഴവ/ബില്ലവ/തിയ്യ, പട്ടികജാതി/പട്ടികവർഗ, മുസ്ലിം, ലാറ്റിൻ കത്തോലിക്ക/ആംഗ്ലോ ഇന്ത്യൻ, ഒ.ബി.സി. വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം.
Age Limit
18-50. ഉദ്യോഗാർത്ഥികൾ 02/01/1973-നു ശേഷം 01/01/2005-നു മുൻപടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ).
Qualifications
1. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പർ സൊസൈറ്റികളിൽ ഏതെങ്കിലും തസ്തികയിൽ 3 (മൂന്ന്) വർഷത്തിൽ കുറയാത്ത റഗുലർ സർവീസ് ഉള്ളവരും നിശ്ചിത യോഗ്യതയുള്ളവരുമായിരിക്കണം. അത്തരക്കാർ അപേക്ഷ തീയതിയിലും നിയമന തീയതിയിലും മെമ്പർ സൊസൈറ്റി സർവീസിൽ തുടരുന്നവരുമായ സ്ഥിരം ജീവനക്കാരുമായിരിക്കണം. 2. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. 3. കുറഞ്ഞത് +2 തലം വരെ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. 4. ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്)(ലോവർ) KGTE അല്ലെങ്കിൽ കേന്ദ്ര സർക്കാറോ കേരള സർക്കാറോ അംഗീകരിച്ച 6 മാസത്തിൽ കുറയാത്ത കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം.
Notes
1) മുകളിൽ കൊടുത്തിട്ടുള്ള ഒഴിവുകൾ ഇപ്പോൾ നിലവിലുള്ളതാണ്. ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ്, കോട്ടഗറി നമ്പർ 387/2018 (സൊസൈറ്റി വിഭാഗം) വിജ്ഞാപനപ്രകാരം 09.04.2021-ൽ നിലവിൽ വന്ന മേൽ തസ്തികയുടെ റാങ്ക് ലിസ്റ്റിന്റെ കാലയളവിൽ മുകളിൽ പരാമർശിച്ചിരിക്കുന്ന സമുദായങ്ങൾക്കായി നീക്കിവച്ചതും, എന്നാൽ ആ സമുദായത്തിൽനിന്നുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ നികത്തപ്പെടാതെവന്നതുമായ ഒഴിയിലേക്ക് നിയമനശുപാർശയും നിയമനവും നടത്തുന്നതുവരെ പ്രാബലയത്തിലുണ്ടായിരിക്കുന്നതാണ്. ഒന്നാം എൻ.സി.എ. വിജ്ഞാപനം (ഗസറ്റ് തീയതി 15/12/2021, കോട്ടഗറി നമ്പർ 627/2021 – 631/2021) പ്രകാരം മേൽപ്പറഞ്ഞ സമുദായങ്ങളിലെ അർഹരായ ഉദ്യോഗാർത്ഥികളെ ലഭിക്കാതിരുന്നതിനാൽ ഉള്ള രണ്ടാം എൻ.സി.എ. വിജ്ഞാപനമാണിത്. 2) ഈ വിജ്ഞാപനപ്രകാരമുള്ള തിരഞ്ഞെടുപ്പ് സംസ്ഥാന തലത്തിൽ നടത്തുന്നതാണ്. 3) കെ.സി.എസ്. ചട്ടം 184 പ്രകാരം ഈ ഉദ്യോഗത്തിൽ നിയമിക്കപ്പെടുന്നവർ സർവ്വീസിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ രണ്ട് വർഷത്തെ സർവ്വീസിനുള്ളിൽ ഒന്ന് (01) വർഷം പ്രൊബേഷനിലായിരിക്കും.