കേരള സർക്കാർ സർവ്വീസില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുളള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.
(23-40). ഉദ്യോഗാർത്ഥികള്‍ 02.01.1983-നും 01.01.2000-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). മറ്റ് പിന്നാക്ക സമുദായത്തില്‍പ്പെട്ടവർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തി-ലുളളവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കുന്നതാണ്. (വയസ്സിളവിനെ സംബന്ധിച്ച വ്യവസ്ഥകള്‍ക്ക് പൊതു വ്യവസ്ഥകളിലെ (part II) രണ്ടാം ഖണ്ഡിക നോക്കുക)
Qualifications
1) കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാലയില്‍ നിന്നും 50% മാർക്കില്‍ കുറയാതെ ജിോഗ്രഫി എന്ന വിഷയത്തില്‍ നേടിയ ബിരുദാനന്തര ബിരുദമോ അല്ലെങ്കില്‍ തത്തുലയമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.
കുറിപ്പ്: എസ്.സി./എസ്.റ്റി, ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികള്‍ എന്നിവർക്ക് 13.11.2015 തീയതിയിലെ G.O.(Ms).No.288/15/Gl.Edn. നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ബിരുദാനന്തര ബിരുദത്തിന് 5% മാർക്കിളവ് അനുവദിക്കുന്നതാണ്.
2) i ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാലയില്‍ നിന്നും റഗുലർ പഠനത്തിനുശേഷം നേടിയ ബി.എഡ്. ബിരുദമോ അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാല ബന്ധപ്പെട്ട വിഷയത്തിന് തത്തുലയമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.
ii ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ്. ബിരുദം നേടിയവരുടെ അഭാവത്തില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാലയുടെ ആക്റ്റുകളിലും സ്റ്റാറ്റയൂട്ടുകളിലും നിർദ്ദേശിച്ചിട്ടുളള പ്രകാരം ബന്ധപ്പെട്ട ഫാക്കൽറ്റിയില്‍ ബി.എഡ്. ബിരുദം നേടിയിരിക്കണം.
iii മുകളില്‍ ഇനം (i) ലും, (ii) ലും സൂചിപ്പിച്ചിട്ടുളള ബി.എഡ്. യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാലയില്‍ നിന്നും റഗുലർ പഠനം മുഖേന ഏതെങ്കിലും ഒരു വിഷയത്തിലുളള ബി. എഡ്. ബിരുദം അഥവാ തത്തുലയമായി കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാല അംഗീകരിച്ച യോഗ്യത നേടിയിരിക്കണം.
iv B.Ed. ഡിഗ്രി യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 50 ശതമാനത്തില്‍ കുറയാതെ മാർക്ക് നേടിയതും സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പാസായതുമായ ഉദ്യോഗാർത്ഥികളെ പരിഗണിക്കുന്നതാണ്. പി.എച്ച്.ഡി./ എം.ഫില്‍. നേടിയതോ, ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ്/ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് പാസായതോ ആയ ഉദ്യോഗാർത്ഥികള്‍ക്ക് മുൻഗണന നൽകുന്നതാണ്. മേല്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്ന അദ്ധ്യാപകർ സർവ്വീസില്‍ പ്രവേശിച്ച തീയതി മുതല്‍ 5 വർഷത്തിനകം അവരുടെ സ്വന്തം ചെലവില്‍ B.Ed. ഡിഗ്രി കരസ്ഥമാക്കേണ്ടതാണ്.
v ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാല അംഗീകരിച്ച എം.എഡ്. യോഗ്യത റഗുലർ പഠനത്തിലൂടെ നേടിയ ഉദ്യോഗാർത്ഥികളെ ബി.എഡ്. യോഗ്യതയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
3) കേരള സർക്കാർ നേരിട്ടോ കേരള സർക്കാർ അധികാരപ്പെടുത്തിയ ഒരു ഏജൻസി മുഖേനയോ നോൺ വൊക്കഷണൽ അദ്ധ്യാപക തസ്തികയ്ക്കായി നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പാസ്സായിരിക്കണം.
Notes
വിശദീകരണം : നോണ്‍ വൊക്കഷണൽ ടീച്ചർ (ജൂനിയർ) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഓരോ വിഷയത്തിലും ആഴ്ചയില്‍ 15 പീരിഡില്‍ താഴെ അദ്ധ്യാപനം ചെയ്യേണ്ട തസ്തിക എന്നാണ്.
പ്രൊബേഷൻ : ഈ തസ്തികയില്‍ നിയമിക്കപ്പെടുന്ന ഏതൊരാളും ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ തുടർച്ചയായ മൂന്ന് വർഷത്തെ സർവ്വീസിനുള്ളില്‍ രണ്ട് വർഷക്കാലം പ്രൊബേഷനിലായിരിക്കുന്നതാണ്.