ജൂനിയർ ഇൻസ്ട്രക്ടർ (മൾട്ടി മീഡിയ അനിമേഷൻ ആൻഡ് സ്പെഷൽ ഇഫക്ട്സ്) — ഒന്നാം എൻ.സി.എ. വിജ്ഞാപനം - ജൂനിയർ ഇൻസ്ട്രക്ടർ (മൾട്ടി മീഡിയ അനിമേഷൻ ആൻഡ് സ്പെഷൽ ഇഫക്ട്സ്)
കേരള സർക്കാർ സർവ്വീസിൽ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ ഈഴവ/ബില്ലവ/തീയ്യ സംവരണ വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി മാത്രം ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം അപേക്ഷകൾ ക്ഷണിക്കുന്നു.
ജൂനിയർ ഇൻസ്ട്രക്ടർ (മൾട്ടി മീഡിയ അനിമേഷൻ ആൻഡ് സ്പെഷൽ ഇഫക്ട്സ്)
Scale of pay
₹ 37400-79000/-
Number of vacancies
ഈഴവ/ബില്ലവ/തീയ്യ - 01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം. (ഈഴവ/ബില്ലവ/തീയ്യ വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രം)
കുറിപ്പ്:- ഈഴവ/ബില്ലവ/തീയ്യ സംവരണ വിഭാഗത്തിൽപ്പെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. അങ്ങനെയുള്ളവർക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രത്യേകമായി നൽകുന്നതല്ല.
Age Limit
19-47, ഉദ്യോഗാർത്ഥികൾ 02/01/1975-നും 01-01-2003-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)
(പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2(i) ലെ ആനുകൂല്യം ഉൾപ്പെടെ)
കുറിപ്പ് :- പ്രായപരിധി സംബന്ധിച്ച മറ്റു വ്യവസ്ഥകൾക്ക് പോർട്ട്-2 പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക. ഖണ്ഡിക 2(i) ഒഴികെ.
Qualifications
1. എസ്.എസ്.എൽ.സി അഥവാ തത്തുലയമായ യോഗ്യത ഉണ്ടായിരിക്കണം.
2. (എ) അനുയോജ്യമായ ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം പ്രസ്തുത ട്രേഡിലുള്ള മൂന്നുവർഷത്തെ പരിചയവും.
അല്ലെങ്കിൽ
(ബി) അനുയോജ്യമായ ട്രേഡിലുള്ള നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം ഒരു വർഷത്തെ പരിചയവും.
അല്ലെങ്കിൽ
(സി) ഗവൺമെന്റ് അഥവാ ഗവൺമെന്റ് അംഗീകൃത പോളിടെക്നിക്കിൽ നിന്നും അനുയോജ്യമായ എഞ്ചിനീയറിംഗ് ശാഖയിൽ നേടിയ ഡിപ്ലോമ അല്ലെങ്കിൽ തത്തുലയ യോഗ്യത.
കുറിപ്പ്:-അനുയോജ്യമായ/ബന്ധപ്പെട്ട ട്രേഡിൽ വർക്ക്ഷോപ്പ് അറ്റൻഡറായുള്ള പരിചയം പ്രസ്തുത ട്രേഡിലുള്ള പരിചയമായി കണക്കാക്കുന്നതാണ്.
Notes
കുറിപ്പ് : 1. KS&SSR പാർട്ട് II റൂൾ 10(a)(ii) ബാധകമാണ്.
2. വിജ്ഞാപനപ്രകാരമുള്ള യോഗ്യതകളുടെ തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി. യോഗ്യതയുടെ തത്തുല്യത തെളിയിക്കുന്നതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നുള്ള തത്തുല്യത സർട്ടിഫിക്കറ്റ് / സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കുകയുള്ളൂ.
3. ഉദ്യോഗാർത്ഥി അപേക്ഷയിൽ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എൽ.സി. ബുക്കിൽ രേഖപ്പെടുത്തിയതിൽ നിന്നും വ്യത്യാസമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, നോൺക്രീമിലെയർ സർട്ടിഫിക്കറ്റിനോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണ പരിശോധന സമയത്ത് ഹാജരാക്കേണ്ടതാണ്.
4 പരിചയ യോഗ്യത അവകാശപ്പെടുന്ന ഉദ്യോഗാർഥികൾ താഴെ പറയുന്ന മാതൃകയിൽ പരിചയ സർട്ടിഫിക്കറ്റ് വാങ്ങി പരിചയം സംബന്ധിച്ച വിശദാംശങ്ങൾ (സർട്ടിഫിക്കറ്റ് നമ്പർ,തീയതി, തസ്തികയുടെ പേര്, കാലയളവ്, നൽകിയ അധികാരിയുടെപേര്, സ്ഥാപനത്തിന്റെ പേര് മുതലായവ) രേഖപ്പെടുത്തി പരിചയസർട്ടിഫിക്കറ്റിന്റെ scanned image /സത്യവാങ് മൂലം (നിശ്ചിത പരിചയം ഉണ്ടായിരിക്കുകയും എന്നാൽ നിലവിലെ Pandemic നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ പരിചയസർട്ടിഫിക്കറ്റ് ലഭ്യമാകാതിരിക്കുന്നവർക്ക് വേണ്ടിയുള്ളത് upload ചെയ്താൽ മാത്രമേ അപേക്ഷ സമർപ്പിക്കൽ സാധ്യമാകുകയുള്ളൂ .എന്നാൽ ഉദ്യോഗാർത്ഥികൾ പരിചയസർട്ടിഫിക്കറ്റ് കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ് .