അസിസ്റ്റന്റ് ടൌൺ പ്ലാനർ (െസ്പെഷയല്‍ റിക്രൂട്ട്െമന്റ് -പേട്ടികവർഗ്ഗം മാത്രം )
കേരള സർക്കാർ സർവ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടിക വർഗ്ഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
അസിസ്റ്റന്റ് ടൌൺ പ്ലാനർ (െസ്പെഷയല്‍ റിക്രൂട്ട്െമന്റ് -പേട്ടികവർഗ്ഗം മാത്രം )
Scale of pay
₹55200-115300
Number of vacancies
പട്ടികവർഗ്ഗം-02(രണ്ട് )
Method of appointment
നേരിട്ടുള്ള നിയമനം (സ്പെഷയല്‍ റിക്രൂട്ട്െമന്റ് - പട്ടികവർഗ്ഗം മാത്രം)
Age Limit
18 -41
ഉദ്യോഗാർത്ഥികൾ 02/01/1981 നും 01/01/2004 നുമിടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ).
(വയസ്സിളവിനെ സംബന്ധിച്ച നിലവിലുള്ള മറ്റ് ആനുകൂല്യങ്ങളൊന്നും ഈ തിരഞ്ഞെടുപ്പിന് ബാധകമല്ല)
കുറിപ്പ്:- നിശ്ചിത പ്രായപരിധിയിലുള്ള യോഗ്യരായ ഉദ്യോഗാർഥികളുടെ അഭ്ാവത്തിൽ ഉയർന്ന പ്രായപരിധിയില്‍ 50 വയസുവരെ ഇളവ് അനുവദിക്കാവുന്നതാണ്. എന്നാൽ യാതൊരു കാരണവശാലും 50 വയസ്സ് കവിയാൻ പാടില്ല.
Qualifications
ടൗൺ & കൺട്രി പ്ലാനിംഗ് അല്ലെങ്കില്‍ റീജിയണല്‍ പ്ലാനിംഗ് / സിറ്റി പ്ലാനിങ്ങില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ഡിപ്ലോമ.
അല്ലെങ്കില്‍
ഗവണ്‍മെന്റ് അംഗീകൃത സർവകലാശാല / സ്ഥാപനത്തില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ആർക്കിടെക്ചർ അല്ലെങ്കില്‍ ഫിസിക്കല്‍ പ്ലാനിങ്ങില്‍ നേടിയ ബിരുദം .
കുറിപ്പ്:-
1. KS & SSR Part II Rule 10 (a) (ii) ബാധകമാണ് .
2 തത്തുലയ യോഗ്യത അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ടി യോഗ്യതയുടെതത്തുലയത തെളിയിക്കുന്ന സർക്കാർ ഉത്തരവ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കിയാല്‍ മാത്രമേ പ്രസ്തുത യോഗ്യത തത്തുലയമായി പരിഗണിക്കുകയുള്ളു.
3 ഉദ്യോഗാർത്ഥി അപേക്ഷയില്‍ ശരിയായ ജാതി/സമുദായം അവകാശപ്പെടുകയും അത് എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയതില്‍ നിന്നും വ്യത്യസ്തമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നോൺ ക്രീമിലെയർ/ജാതി സർട്ടിഫിക്കറ്റിനോടൊപ്പം ജാതി വ്യത്യാസം സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി പ്രമാണപരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്.
Notes
പ്രൊബേഷൻ:-ഈ ഉദ്യോഗത്തിൽ നിയമിക്കപ്പെടുന്നയാൾ ഉദ്യോഗത്തിൽ പ്രവേശിക്കുന്ന തീയ്യതി മുതൽ തുടർച്ചയായ 3 വർഷത്തിനുള്ളിൽ 2 വർഷക്കാലം പ്രൊബേഷനിൽ ആയിരിക്കുന്നതാണ്.