പി.എസ് ടു മാനേജിങ് ഡയറക്ടർ — കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ പി.എസ് ടു മാനേജിങ് ഡയറക്ടർ നിയമനം
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷനിൽ ലിമിറ്റഡിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്
Name of Post
പി.എസ് ടു മാനേജിങ് ഡയറക്ടർ
Scale of pay
₹ 6620-17780 /-
Number of vacancies
01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം
Age Limit
18 - 40 . ഉദ്യോഗാർത്ഥികൾ 02/01/1982 നും 01/01/2004 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). മറ്റ് പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്. (വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകൾക്ക് പോർട്ട്-II പൊതുവ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക.)
Qualifications
1) ബിരുദം - ആർട്സ്, സയൻസ് അലങ്കിൽ കോമേഴ്സ്
2) കെ.ജി.റ്റി.ഇ അലങ്കിൽ എം.ജി.റ്റി.ഇ. - ടെപ്പ് റൈറ്റിങ് ഇംഗ്ലിഷ്(ഹയർ), ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് (ലോളർ)
3) സീനിയർ എക്സികയുട്ടിവുകളോടൊപ്പം സ്റ്റേനോഗ്രാഫറായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
Notes
കുറിപ്പ്:
1) മേൽപരാമർശിച്ചിരിക്കുന്ന ഒഴിവ് ഈ തസ്തികയുടെ ജനറൽ വിഭാഗത്തിന് ഇപ്പോൾ നിലവിലുള്ളതാണ്. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷനിൽ നിന്നും ഈ തസ്തികയിലേക്ക് ഇനിയും എഴുതി അറിയിക്കപ്പെടുന്ന ഒഴിവുകൾ, 1:1 എന്ന അനുപാതത്തിൽ വിഭജിച്ച്, ജനറൽ വിഭാഗത്തിൽ നിന്നും (Part I) సొസൈറ്റി വിഭാഗത്തിൽ നിന്നും (Part II) നികത്തുന്നതാണ്. ഒഴിവുകളിലെ ആദ്യ ഊഴം ജനറൽ വിഭാഗത്തിനുള്ളതായിരിക്കും. സൊസൈറ്റി വിഭാഗത്തിനായി മാറ്റി വെക്കപ്പെടുന്ന ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മുറയ്ക്ക് വിഭാഗം II ആയി പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിച്ച് നികത്തുന്നതാണ്. 1958-ലെ കെ.എസ്.&എസ്.എസ്.ആർ ജനറൽ റൂൾസ് 14 മുതൽ 17 വരെരെയുള്ള സംവരണ വ്യവസ്ഥകൾ പോലിച്ചായിരിക്കും രണ്ട് ലിസ്റ്റിൽ നിന്നുമുള്ള നിയമനങ്ങൾ.
2) ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് പട്ടിക പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്ന് വർഷവും നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിന് ശേഷം ഇതേ തസ്തികയിലേക്ക് ഒരു പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കപ്പെടുകയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് പട്ടികയ്ക്ക് പ്രാബല്യമുണ്ടായിരിക്കുന്നതല്ല. എന്നാൽ ഒരു റാങ്ക് ലിസ്റ്റ് നിലവിലിരിക്കുന്ന പരമാവധി മൂന്ന് വർഷത്തിനുള്ളിൽ ആ ലിസ്റ്റിൽ നിന്നും ആരും നിയമനത്തിന് ശിപാർശ ചെയ്യപ്പെടുന്നില്ലായെങ്കിൽ അങ്ങനെയുള്ള ലിസ്റ്റിന്റെ കാലാവധി ഒരു വർഷം കൂടിയോ ഒരാളെങ്കിലും നിയമനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നതുവരെയോ ഏതാണാ ആദ്യം അതുവരെ ദീർഘിപ്പിക്കുന്നതാണ്. മേൽ പരാമർശിച്ചിരിക്കുന്ന ഒഴിവിലേക്കും റാങ്ക് പട്ടിക പ്രാബല്യത്തിലിരിക്കുന്ന സമയത്ത് എഴുതി അറിയിക്കപ്പെടുന്ന ഒഴിവുകളിൽ, ജനറൽ വിഭാഗത്തിനായി വിഭജിച്ച് കിട്ടുന്ന ഒഴിവുകളിലേക്കും ഈ റാങ്ക് പട്ടികയിൽ നിന്നും നിയമനം നടത്തുന്നതാണ്.
3) ഈ വിജ്ഞാപനപ്രകാരമുള്ള തെരഞ്ഞെടുപ്പ് സംസ്ഥാനതലത്തിൽ നടത്തുന്നതാണ്.
4) കെ.സി.എസ് ചട്ടം 184 പ്രകാരം ഈ ഉദ്യോഗത്തിൽ നിയമിക്കപ്പെടുന്നവർ സർവ്വീസിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ രണ്ട് വർഷത്തെ സർവ്വീസിനുള്ളിൽ ഒരു വർഷക്കാലം പ്രൊബേഷനിലായിരിക്കും.