PSC Buddy
Category No: 014/2022

ടെക്നീഷയൻ ഗ്രേഡ് II (റെഫ്രിജറേഷൻ മെക്കാനിക്ക്) — കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാർക്കറ്റിംഗ് ഫെഡേറഷൻ ലിമിറ്റഡില്‍ ടെക്നീഷയൻ ഗ്രേഡ് II (റെഫ്രിജറേഷൻ മെക്കാനിക്ക്)

കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാർക്കറ്റിംഗ് ഫെഡേറഷൻ ലിമിറ്റഡില്‍ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ഓൺലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു.

Notification Details & Specifications

Category No
014/2022
Official PDF Document
Gazette Date
-
Last Date
2022-03-30
Department
കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാർക്കറ്റിംഗ് ഫെഡേറഷൻ ലിമിറ്റഡ്
Name of Post
ടെക്നീഷയൻ ഗ്രേഡ് II (റെഫ്രിജറേഷൻ മെക്കാനിക്ക്)
Scale of pay
₹ 20180 - 46990 /-
Number of vacancies
01 (ഒന്ന്)
Method of appointment
നേരിട്ടുള്ള നിയമനം
Age Limit
18 - 40. ഈ തസ്തികയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 02/01/1982 നും 01/01/2004 നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). മറ്റ് പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്കും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃതമായി അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്. (വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകൾ പാർട്ട്-II പൊതുവ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക.)
Qualifications
1) എസ്.എസ്.എല്‍.സി പാസ്സായിരിക്കണം അല്ലെങ്കില്‍ തത്തുലയ യോഗ്യത. 2) റെഫ്രിജറേഷൻ മെക്കാനിക്ക് ട്രേഡിലുള്ള ഐ.റ്റി.ഐ (ITI) / എൻ.എ.സി (NAC) / എൻ.ടി.സി (NTC)
Notes
കുറിപ്പ്: 1. മേല്‍പേരാമർശിച്ചിരിക്കുന്ന ഒഴിവ് ഈ തസ്തികയുടെ ജനറൽ വിഭാഗത്തിന് ഇപ്പോള്‍ നിലവിലുള്ളതാണ്. കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാർക്കറ്റിംഗ് ഫെഡേറഷൻ ലിമിറ്റഡില്‍ നിന്നും ഈ തസ്തികയിലേക്ക് ഇനിയും എഴുതി അറിയിക്കപ്പെടുന്ന ഒഴിവുകൾ, 1:1 എന്ന അനുപാതത്തില്‍ വിഭജിച്ച്, ജനറൽ വിഭാഗത്തില്‍ നിന്നും (Part I) సొസൈറ്റി വിഭാഗത്തില്‍ നിന്നും (Part II) നികത്തുന്നതാണ്. ഒഴിവുകളിലെ ആദ്യ ഊഴം ജനറൽ വിഭാഗത്തിനുള്ളതായിരിക്കും. సొസൈറ്റി വിഭാഗത്തിനായി മാറ്റി വെക്കപ്പെടുന്ന ഒഴിവുകൾ, വിഭാഗം II ആയി പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിച്ച് നികത്തുന്നതാണ്. 1958-ലെ കെ.എസ്.&എസ്.എസ്.ആർ ജനറൽ റൂൾസ് 14 മുതൽ 17 വരെയുള്ള സംവരണ വ്യവസ്ഥകൾ പാലിച്ചായിരിക്കും രണ്ട് ലിസ്റ്റിലും നിന്നുമുള്ള നിയമനങ്ങൾ. 2. ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് പട്ടിക പ്രാബലയത്തില്‍ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്ന് വർഷവും നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിന് ശേഷം ഇതേ തസ്തികയിലേക്ക് ഒരു പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കപ്പെടുകയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് പട്ടികയ്ക്ക് പ്രാബല്യമുണ്ടായിരിക്കുന്നതല്ല. എന്നാൽ ഒരു റാങ്ക് ലിസ്റ്റ് നിലവിലിരിക്കുന്ന പരമാവധി 3 വർഷത്തിനുള്ളിൽ ആ ലിസ്റ്റിൽ നിന്നും ആരും നിയമനത്തിന് ശിപാർശ ചെയ്യപ്പെടുന്നില്ല എങ്കിൽ അങ്ങനെയുള്ള ലിസ്റ്റിന്റെ കാലാവധി ഒരു വർഷം കൂടിയോ ഒരാളെങ്കിലും നിയമനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നതു വരേയോ ഏതണാ അതുവരെ ദീർഘിപ്പിക്കുന്നതാണ്. മേല്‍പേരാമർശിച്ചിരിക്കുന്ന ഒഴിവിലേക്കും റാങ്ക് പട്ടിക പ്രാബലയത്തിലിരിക്കുന്ന സമയത്ത് എഴുതി അറിയിക്കപ്പെടുന്ന കൂടുതൽ ഒഴിവുകളിൽ ജനറൽ വിഭാഗത്തിനായി വിഭജിച്ച് കിട്ടുന്ന ഒഴിവുകളിലേക്കും ഈ റാങ്ക് പട്ടികയില്‍ നിന്നും നിയമനം നടത്തുന്നതാണ്. 3. ഈ വിജ്ഞാപനപ്രകാരമുള്ള തെരഞ്ഞെടുപ്പ് സംസ്ഥാനതലത്തില്‍ നടത്തുന്നതാണ്. 4. കെ.സി.എസ് ചട്ടം 184 പ്രകാരം ഈ ഉദ്യോഗത്തിൽ നിയമിക്കപ്പെടുന്നവർ സർവ്വീസില്‍ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്ന് വർഷത്തെ സർവ്വീസിനുള്ളിൽ രണ്ട് വർഷക്കാലം പ്രൊബേഷനിലായിരിക്കുമ.