ലബോറട്ടറി അസിസ്റ്റന്റ് — ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗക്കാർ മാത്രമായുള്ള പ്രത്യേക നിയമനം)
താഴ്പ്പറയുന്ന തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് കേരള സംസ്ഥാനത്തിലെ പട്ടികജാതി/പട്ടികവർഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
ജില്ലാടിസ്ഥാനത്തിൽ
തൃശ്ശൂർ – 05 (പട്ടികജാതി/പട്ടികവർഗം)
Method of appointment
നേരിട്ടുള്ള നിയമനം.
(പട്ടികജാതി/പട്ടികവർഗക്കാർ മാത്രമായുള്ള പ്രത്യേക നിയമനം)
Age Limit
18-41. ഉദ്യോഗാർത്ഥികൾ 02.01.1982-നു ശേഷം 01.01.2005-നു ശേഷം ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ).
കുറിപ്പ്:- നിശ്ചിത പ്രായപരിധിയിലുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഉയർന്ന പ്രായപരിധിയിൽ 50 വയസ്സ് വരെ ഇളവ് അനുവദിക്കുന്നതാണ്. എന്നാൽ യാതൊരു കാരണവശാലും 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല.
Qualifications
(1) എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചിരിക്കണം.
(2) കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന ലബോറട്ടറി അറ്റൻഡേഴ്സ് ടെസ്റ്റ് പാസ്സായിരിക്കണം.
കുറിപ്പ് :- നിയമനം നടത്തുന്ന സമയത്ത് ലബോറട്ടറി അറ്റൻഡേഴ്സ് ടെസ്റ്റ് പാസ്സായിരിക്കണം എന്ന് നിർബന്ധമില്ല. പ്രൊബേഷന കാലയളവിനുളളിൽ പ്രസ്തുത ടെസ്റ്റ് പാസ്സാകേണ്ടതാണ്.
Notes
KS & SSR പാർട്ട് II റൂൾ 10 (a) (ii) ഈ തെരഞ്ഞെടുപ്പിന് ബാധകമാണ്.
"ഈ വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾക്ക് പുറമേ എക്സിക്യൂട്ടീവ് ഉത്തരവുകൾ മുഖേനയോ സ്റ്റാൻഡിംഗ് ഉത്തരവുകൾ മുഖേനയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തുല്യമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും നിർദ്ദിഷ്ട യോഗ്യതകൾ അടിസ്ഥാന യോഗ്യതയായിട്ടുള്ള ഉയർന്ന യോഗ്യതകളും സ്വീകരിക്കുന്നതാണ്. തുല്യത യോഗ്യത/ഉയർന്ന യോഗ്യത സംബന്ധിച്ച സർക്കാർ ഉത്തരവുകൾ കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.”